കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിൽ കോൺഗ്രസിനെ ജയിപ്പിക്കാൻ 'ഛത്തീസ്ഗഡ് ടീം'; ഇനി യുപിയിലേക്ക്.. രണ്ടും കൽപ്പിച്ച് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; സംസ്ഥാനത്തെ 15 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് അസമിൽ 2016 ൽ ബിജെപി അധികാരത്തിൽ ഏറിയത്. 86 സീറ്റുകളിൽ എൻ‍ഡിഎ വിജയിച്ചപ്പോൾ വെറും 26 സീറ്റിലേക്ക് കോൺഗ്രസ് ഒതുങ്ങി. എന്നാൽ ഇത്തവണ ഏത് വിധേനയും ഭരണം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവിടെ കോൺഗ്രസ്. പാർട്ടിയുടെ ഈ പ്രതീക്ഷയ്ക്ക് പിന്നിലൊരു കാരണം കൂടിയുണ്ട്. സംസ്ഥാനത്ത് നിലവിലെ സ്ഥിതിയിൽ നിന്നും ഏറെ താഴ്ചയിലേക്ക് കൂപ്പ് കുത്തുമെന്ന നിലയിൽ നിന്ന് കോൺഗ്രസിനെ പിടിച്ചുയർത്തിയത് പാർട്ടി നന്ദി പറയുന്നത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനോടാണ്.

ആശങ്ക മാറി

ആശങ്ക മാറി

നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോഴും സംസ്ഥാനത്ത് ഇക്കുറി ഭരണമാറ്റം സാധ്യമാകുമോയെന്ന ആശങ്കയിലും നിരാശയിലുമായിരുന്നു കോൺഗ്രസ് നേതൃത്വം. ഇതിനിടയിലാണ് സംസ്ഥാനത്തെ നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ കോൺഗ്രസ് ഹൈക്കമാന്റ് അസമിന്റെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുന്നത്.

വിജയ തന്ത്രം പയറ്റാൻ

വിജയ തന്ത്രം പയറ്റാൻ

2017 ൽ ഛത്തീസ്ഗഡ് പിടിച്ച 'വിജയതന്ത്ര'വുമായിട്ടാിരുന്നു ബാഗൽ അസമിൽ എത്തിയത്. ഛത്തീസ്ഗഡിൽ ബിജെപിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് വലിയ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കാൻ രാപകൽ പ്രവർത്തിച്ച 700 പേരുടെ ടീമുമായിട്ടായിരുന്നു ബാഗൽ എത്തിയത്. കൂടാതെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് വിനോദ് വർമ, മാധ്യമ ഉപദേഷ്ടാവ് രുചിർ ഗാർഗ് എന്നിവരേയും ബാഗൽ സംസ്ഥാനത്തെത്തിച്ചു.

ശക്തമായ പ്രവർത്തനം

ശക്തമായ പ്രവർത്തനം

തുടർന്നങ്ങോട്ട് ജീവൻമരണ പോരാട്ടമായിരുന്നു.നിർജീവമായി കിടന്ന ബൂത്ത് തല കമ്മിറ്റകൾക്ക് ഈ ടീമിന്റെ നേതൃത്വത്തിൽ ശക്തമായ പരിശീലനം നൽകി. ഒപ്പം വീടുകൾ കയറിയുള്ള പ്രചരണവും ശക്തമാക്കി. മുൻ രീതിയിൽ നിന്ന് മാറി ബിജെപിക്കെതിരായ നെഗറ്റീവ് പ്രചരണത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് പകരം കോൺഗ്രസ് അധികാരത്തിലേറിയാൽ എന്ത് നടപ്പാക്കുമെന്ന് വോട്ടർമാരോട് ആവർത്തിച്ച് സംസാരിച്ചു.

പൗരത്വ നിയമം നടപ്പാക്കില്ലെന്ന്

പൗരത്വ നിയമം നടപ്പാക്കില്ലെന്ന്

അസമിൽ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമായ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടയുള്ളവർ സംസ്ഥാനത്തെത്തി ഇക്കാര്യങ്ങൾ ആവർത്തിച്ച് ജനങ്ങൾക്ക് ഉറപ്പ് നൽകി. ഇതിനിടയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ പിൻഗാമിയാകാനുള്ള പാർട്ടിയിലെ അധികാര വടംവലികൾക്ക് തടയിടാനും ബാഗലിന് സാധിച്ചു.

 35 ശതമാനവും

35 ശതമാനവും

ഇതോടൊപ്പം പ്രതിപക്ഷ നിരയെ ഒറ്റക്കെട്ടായി നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാക്കിയതും ബാഗലിന്റെ മിടുക്കായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പിൽ തനിച്ച് മത്സരിച്ച ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫിനെ സഖ്യത്തിലെത്തിച്ചതാണ് പ്രധാന നേട്ടം. കഴിഞ്ഞ തവണ ഇരു പാർട്ടികൾക്കും ഇടയിൽ മുസ്ലീം വോട്ടുകൾ ഭിന്നിച്ച് പോയിരുന്നു. 35 ശതമാനം വരുന്ന മുസ്ലിം വോട്ട് ബാങ്കാണ് എഐയുഡിഎഫിന്‍റെ കരുത്ത്.ഇത് ഇക്കുറി പൂർണമായും പെട്ടിയിലാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ .

ബിപിഎഫും പ്രതിപക്ഷ നിരയിൽ

ബിപിഎഫും പ്രതിപക്ഷ നിരയിൽ

മാത്രമല്ല ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയ ബിപിഎഫും കോൺഗ്രസ് സഖ്യത്തിനൊപ്പമാണ്.
2016 ൽ ബിജെപിയുടെ സഖ്യകക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ബോഡോലാൻഡ് മേഖലയിലെ (കൊക്രാജർ, ചിരംഗ്, ബക്സ, ഉദൽഗുരി ജില്ലകൾ) 12 സീറ്റുകളും നേടിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് പുതിയ ബോഡോലാന്റ് ഉടമ്പടിയിൽ ഒപ്പുവെച്ചതിനെത്തുടർന്ന് ബിജെപിയുമായുള്ള സഖ്യം ബിപിഎഫ് ഉപേക്ഷിച്ചത്.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

നിലവിൽ കോൺഗ്രസിും എഐഎയുഡിഎഫ്, ബിപിഎഫ് എന്നിവയ്ക്ക് പുറമെ സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആഞ്ചലിക് ഗണ മോർച്ച എന്നീ പാർട്ടികളും പ്രതിപക്ഷ സഖ്യത്തിനൊപ്പമാണ്. ഒറ്റക്കെട്ടായി നിന്നാല് ബിജെപിയെ തൂത്തെറിയാനാകുമെന്ന ഉറച്ച വിശ്വാസവും സഖ്യത്തിനുണ്ട്.

 അസം കഴിഞ്ഞാൽ യുപിയിലേക്ക്

അസം കഴിഞ്ഞാൽ യുപിയിലേക്ക്


അതേസമയം അസം മോഡൽ വിജയിച്ചാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ ഭാഗൽ തന്ത്രങ്ങൾ യുപിയിലും പയറ്റാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. സംസ്ഥാത്തെ പാർട്ടിയുടെ ചുമതലയുളള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബാഗലുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് സൂചന. അസം വിജയിച്ചാൽ യുപിയിലും നഷ്ടപ്രതാപം തിരിച്ച് പിടിക്കുമെന്നും കോൺഗ്രസ് പറയുന്നു.

കൂടുതൽ കൊവിഡ് വാക്സിൻ ലഭ്യമാക്കണം; വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപികൂടുതൽ കൊവിഡ് വാക്സിൻ ലഭ്യമാക്കണം; വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപി

 നവീനും ജാനകിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; പിസി ജോർജിന് രൂക്ഷ വിമർശനം നവീനും ജാനകിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; പിസി ജോർജിന് രൂക്ഷ വിമർശനം

English summary
assam assembly election 2021; factor behind congress hopes in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X