കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"കോൺഗ്രസെന്നാൽ നുണയും ആശയക്കുഴപ്പവും അഴിമതിയും: അസമിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

Google Oneindia Malayalam News

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിലും അസമിലും നേരത്തെ അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസ് തെറ്റായ ഉറപ്പുകൾ നൽകിയതായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കേരളത്തിനും പശ്ചിമബംഗാളിനുമൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് ് അസം.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

ദേവികുളം എന്‍ഡിഎ സ്ഥാനാര്‍ഥിയും ഹൈക്കോടതിയിലേക്ക്; പത്രിക തള്ളിയതിന്റെ കാരണം അറിയണം...ദേവികുളം എന്‍ഡിഎ സ്ഥാനാര്‍ഥിയും ഹൈക്കോടതിയിലേക്ക്; പത്രിക തള്ളിയതിന്റെ കാരണം അറിയണം...

കോൺഗ്രസിന് വിമർശനം

കോൺഗ്രസിന് വിമർശനം

അധികാരത്തിൽ വരുന്നതിന് കോൺഗ്രസിന് ഏത് പരിധിവരെ പോകാമെന്നും പ്രകടന പത്രികയിലൂടെ അവർ പ്രചരിപ്പിക്കുന്ന നുണകളിൽ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ബോകഖാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അവഗണനയും അഴിമതിയും

അവഗണനയും അഴിമതിയും

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സമയം ഒരു കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്നപ്പോൾ ഇരട്ട അവഗണന, ഇരട്ട അഴിമതി, ഇരട്ട നുഴഞ്ഞുകയറ്റം എന്നിവയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനും സ്ത്രീ ശാക്തീകരണം പ്രാബല്യത്തിൽ വരുത്തുന്നതിനും അവർ ജനങ്ങൾക്ക് തെറ്റായ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്താൻ ശ്രമം

അധികാരത്തിലെത്താൻ ശ്രമം

കേന്ദ്രത്തിലും സംസ്ഥാനത്തും എൻഡി‌എ സർക്കാർ വികസനത്തിന് അടിത്തറ പാകുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ വേഗത്തിൽ വികസനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോൺഗ്രസ് എന്നാൽ നുണകൾ, ആശയക്കുഴപ്പം, അസ്ഥിരത, അക്രമം, അഴിമതി എന്നിവയാണ് ഉണ്ടാകുക. പാർട്ടിയുടെ ഖജനാവുകൾ ശൂന്യമാണ്, അത് നിറയ്ക്കാൻ എന്തുവിലകൊടുത്തും അവർ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്നും ", പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

 സുരക്ഷ ഉറപ്പാക്കി

സുരക്ഷ ഉറപ്പാക്കി

കോൺഗ്രസ് ഭരണകാലത്ത് ആളുകൾ കരുതിയിരുന്നത് ആസാം എപ്പോഴെങ്കിലും ബോംബ് സ്‌ഫോടനങ്ങൾ, തോക്കുകൾ, അക്രമങ്ങൾ, സമാധാനം എന്നിവയിൽ നിന്ന് മുക്തമാകുമെന്നാണ്. എന്നാൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തിയതോടെയാണ് സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തിയതെന്നും മോദി പറയുന്നു.

 വേട്ടക്കാർക്കൊപ്പം

വേട്ടക്കാർക്കൊപ്പം

അസമിലെ വേട്ടക്കാരെ കോൺഗ്രസ് സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പക്ഷേ, കാസിരംഗ നാഷണൽ പാർക്കിലെ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയുകയും വേട്ടക്കാരെ ജയിലുകളിൽ അടയ്ക്കുകയും ചെയ്യുന്നുവെന്ന് എൻ‌ഡി‌എ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അസമിലെ ഘോലാട്ടിലെ ബോകാഹട്ടിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

English summary
Assam Assembly election 2021: Prime minister slams Congress over corruption and telling lies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X