കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ആസ്ഥാനത്ത് ദേശീയപതാക തലതിരിച്ചുയര്‍ത്തി,അടിവസ്ത്രം തലതിരിച്ചിട്ട പോലെയെന്ന് നേതാവ്...

മറ്റൊരാള്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ശ്രമിക്കുന്നതെന്നാണ് രഞ്ജിത് ദാസ് ആരോപിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ഗുവാഹത്തി: ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബിജെപി നേതാവ് വിവാദത്തില്‍. ആസമിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസാണ് ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. അസമിലെ ബിജെപി ആസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയിരുന്നു.

ഈ സംഭവത്തെയാണ് രഞ്ജിത് ദാസ് അടിവസ്ത്രം തലതിരിച്ചിട്ടതു പോലെയായെന്ന് ഉപമിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ രഞ്ജിത് ദാസ് പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. മറ്റൊരാള്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ശ്രമിക്കുന്നതെന്നാണ് രഞ്ജിത് ദാസ് ആരോപിക്കുന്നത്.

അസമിലെ ബിജെപി ആസ്ഥാനം...

അസമിലെ ബിജെപി ആസ്ഥാനം...

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി അസമിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍ പതാക ഉയര്‍ത്തിയതിന് ശേഷമാണ് തലതിരിഞ്ഞെന്ന കാര്യം ബിജെപി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വീണ്ടും ഉയര്‍ത്തി...

വീണ്ടും ഉയര്‍ത്തി...

ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം തലതിരിഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ട ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉടന്‍ തന്നെ പതാക താഴ്ത്തിയ ശേഷം ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം...

സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം...

ബിജെപി ആസ്ഥാനത്ത് ദേശീയ പതാക തലതിരിച്ചുയര്‍ത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നതിനിടെയാണ് രഞ്ജിത് ദാസ് ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ചത്.

അടിവസ്ത്രം തലതിരിച്ചിട്ടതു പോലെ...

അടിവസ്ത്രം തലതിരിച്ചിട്ടതു പോലെ...

ദേശീയ പതാക തലതിരിച്ചുയര്‍ത്തിയത്, അടിവസ്ത്രം തലതിരിച്ചിട്ടതു പോലെയാണെന്നായിരുന്നു രഞ്ജിത് ദാസിന്റെ പ്രതികരണം.

താന്‍ പറഞ്ഞതല്ല...

താന്‍ പറഞ്ഞതല്ല...

എന്നാല്‍ രഞ്ജിത് ദാസിന്റെ പ്രസ്താവന വിവാദമായതോടെ, അത് താന്‍ പറഞ്ഞ വാക്കുകളെല്ലന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

പറഞ്ഞത് മറ്റൊരാള്‍...

പറഞ്ഞത് മറ്റൊരാള്‍...

പതാക തലതിരിച്ചുയര്‍ത്തിയതുമായി ബന്ധപ്പെട്ട് താന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചു. അതിന് ഉത്തരവാദിത്തപ്പെട്ടയാള്‍ തന്നോട് ക്ഷമാപണം പറഞ്ഞതായും, ഇടയ്ക്ക് അടിവസ്ത്രം തലതിരിച്ചിടുന്ന പോലെ കണ്ടാല്‍ മതിയെന്നും തന്നോട് പറഞ്ഞതായുമാണ് രഞ്ജിത് ദാസിന്റെ വിശദീകരണം.

രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു...

രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു...

നിസ്സാരമായ ഒരു കാര്യത്തെ പര്‍വ്വതീകരിച്ച് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് രഞ്ജിത് ദാസിന്റെ ആരോപണം.

രാഷ്ട്രത്തെ അവഹേളിച്ചു...

രാഷ്ട്രത്തെ അവഹേളിച്ചു...

രഞ്ജിത് ദാസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ദേശീയ പതാകയെ അപമാനിച്ചത് രാഷ്ട്രത്തെ അവഹേളിക്കുന്ന നടപടിയാണെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിപുന്‍ ബോറെ പറഞ്ഞത്.

തലയില്‍ കെട്ടിവയ്ക്കുന്നത് മാധ്യമങ്ങള്‍...

തലയില്‍ കെട്ടിവയ്ക്കുന്നത് മാധ്യമങ്ങള്‍...

സംഭവത്തില്‍ താന്‍ തെറ്റുചെയ്തിട്ടില്ലെന്നും, മറ്റൊരാള്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നുമാണ് ഒടുവില്‍ രഞ്ജിത് ദാസ് പ്രതികരിച്ചത്.

English summary
Ranjit Das, the president of the Assam unit of the Bharatiya Janata Party (BJP), was caught on the wrong foot on Thursday after he reportedly compared the tricolour with a vest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X