കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ ട്വിസ്റ്റ്, പൗരത്വ നിയമം അസമില്‍ വേണ്ടെന്ന് ബിജെപി മുഖ്യമന്ത്രി, കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
Assam Chief Minister Sarbananda Sonowal Say No To CAA | Oneindia Malayalam

ഗുവാഹത്തി: പൗരത്വ നിയമത്തില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ബിജെപിയില്‍ വമ്പന്‍ ട്വിസറ്റ്. നിയമത്തെ തള്ളി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി പൗരത്വ നിയമത്തെ കുറിച്ച് വലിയ പ്രചാരണം തുടങ്ങിയ ദിവസം തന്നെയാണ് മുഖ്യമന്ത്രി ഇതിനെ എതിര്‍ത്തിരിക്കുന്നത്. അസമിലാണ് പൗരത്വ നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്.

മുഖ്യമന്ത്രി സോനോവാള്‍ കഴിഞ്ഞ ഒരു മാസത്തോളമായി വലിയ സമ്മര്‍ദത്തിലായിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണം പരിഷത്ത് സിഎഎയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി മുഖ്യമന്ത്രി തന്നെ ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഏറ്റവും വലിയ തിരിച്ചടിയാവുക ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്.

സോനോവാളിന്റെ ട്വീറ്റ്

സോനോവാളിന്റെ ട്വീറ്റ്

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ഒരു ട്വീറ്റാണ് ബിജെപിക്കുള്ളില്‍ രാഷ്ട്രീയ ബോംബിട്ടിരിക്കുന്നത്. അസമിന്റെ മകനാണ് ഞാന്‍. ഈ സംസ്ഥാനത്ത് ഒരിക്കലും വിദേശികളെ കൊണ്ടുവന്ന് പാര്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഈ സര്‍ബാനന്ദ സോനോവാള്‍ ഒരിക്കലും അത് അനുവദിക്കില്ല. ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. പൗരത്വ നിയമപ്രകാരം ഒരു വിദേശി പോലും അസമിലേക്ക് വരില്ല. നമ്മള്‍ അതിന് അനുവദിക്കില്ലെന്നും സോനോവാള്‍ പറഞ്ഞു.

ബിജെപി പ്രതിസന്ധിയില്‍

ബിജെപി പ്രതിസന്ധിയില്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രി ആദ്യമായിട്ടാണ് പൗരത്വ നിയമത്തിനെതിരെ രംഗത്ത് വരുന്നത്. ഇത് കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞ് പ്രധാനമന്ത്രി വിഷയത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇത്തരമൊരു പ്രസ്താവന സോനോവാള്‍ നടത്തിയത്. അസമിലെ സര്‍ക്കാരിനെ ജനരോഷം ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തി നില്‍ക്കുന്നുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിനെ മറികടക്കാനുള്ള തന്ത്രമാണ് ഇതെന്നും നേതൃത്വം പറയുന്നു.

കാര്യങ്ങള്‍ ഈസിയല്ല

കാര്യങ്ങള്‍ ഈസിയല്ല

സര്‍ബാനന്ദ സോനോവാളിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റും നിലപാട് മാറ്റം സൂചിപ്പിച്ചിരുന്നു. അസം ജനതയോടും സംസ്ഥാനത്തോടുമുള്ള എന്റെ പ്രതിബദ്ധത എക്കാലവും നിലനില്‍ക്കും. ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ് ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായത്. അത് ഒരിക്കലും മറക്കില്ല. എന്റേത് ദേശീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഇക്കാര്യങ്ങളൊന്നും മറക്കില്ലെന്നും സോനോവാള്‍ പറഞ്ഞു. ഇതും ബിജെപി നേതൃത്വത്തിനുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്.

മാറ്റത്തിന് കാരണം

മാറ്റത്തിന് കാരണം

സോനോവാള്‍ ബിജെപിയെ എതിര്‍ക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. സോനോവാല്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഓള്‍ അസം സ്റ്റുഡന്റ് യൂണിയനി(എഎഎസ്‌യു)ലൂടെയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങള്‍ക്കായി ഇവര്‍ പോരാടുന്നുണ്ട്. ഈ സംഘടനയില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രിയാകുമ്പോള്‍ വേറെ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. നിരവധി തവണ എഎഎസ്‌യു നേതാക്കള്‍ സോനോവാളിനെ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ മറുപടി

കോണ്‍ഗ്രസിന്റെ മറുപടി

മിസ്റ്റര്‍ പ്രധാനമന്ത്രി, ഇന്ത്യയെ വിഡ്ഡികളാക്കുന്നത് അവസാനിപ്പിക്കൂ. നിങ്ങളുടെ സ്വന്തം മുഖ്യമന്ത്രി തന്നെ പൗരത്വ നിയമത്തെ എതിര്‍ക്കുകയാണ്. അദ്ദേഹത്തെ രാജ്യദ്രോഹിയായി നിങ്ങള്‍ പ്രഖ്യാപിക്കുമോ. പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ പുറത്താക്കാന്‍ മോദിയെ വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം സര്‍ബാനന്ദ സോനോവാള്‍ ഇതുവരെ വിവാദത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ നിയമം എങ്ങനെ അസമില്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ കേന്ദ്രത്തിന് കത്തയിച്ചിട്ടുണ്ടെന്ന് സോനോവാള്‍ പറഞ്ഞിരുന്നു.

പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്ക് നല്‍കാം.... പിന്നോട്ടില്ലെന്ന് അമിത് ഷാ!!പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്ക് നല്‍കാം.... പിന്നോട്ടില്ലെന്ന് അമിത് ഷാ!!

English summary
sarbananda sonowal say no to caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X