നിയമസഭയിൽ ജുമുഅ നമസ്കാരത്തിനായി അനുവദിച്ചിരുന്ന ഇടവേള ഒഴിവാക്കി അസം സര്‍ക്കാര്‍
ഡൽഹി: വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനായി നിയമസഭയിൽ അനുവദിച്ചിരുന്ന രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിച്ച് അസമിലെ ബിജെപി സർക്കാർ. കഴിഞ്ഞ 87 വർഷമായി തുടരുന്ന ഇടവേളയാണ് ഹിമന്ത ബിശ്വ ശർമ സർക്കാർ എടുത്തുകളഞ്ഞത്.സ്പീക്കർ ബിശ്വജിത് ഡൈമാരിയുടെ നേതൃത്വത്തിലുള്ള റൂൾസ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്.ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് കമ്മിറ്റി പറഞ്ഞു.
1937-ൽ അസം നിയമസഭ പ്രവർത്തനം ആരംഭിച്ചത് മുതൽ ഈ ഇടവേള നൽകുന്നുണ്ട്. മുസ്ലീം എംഎൽഎമാർക്ക് നമസ്കരിക്കുന്നതിനും പള്ളിയിൽ പോകുന്നതിനും മറ്റുമായി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സഭ പിരിയും. തുടർന്ന് രണ്ട് മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് സഭ പുനഃരാരംഭിക്കാറുള്ളത്.തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെൽ രാവിലെ ഒമ്പതരയ്ക്കാണ് നിയമസഭാ സമ്മേളനം തുടങ്ങുക. വെള്ളിയാഴ്ച മാത്രം ഒൻപതിനും.

അതേസമയം ഇടവേള നീക്കിയെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചു. നിയമസഭയുടെ പ്രവർത്തനം കൂടുതൽ ഫലവത്താക്കാനും കൊളോണിയൽ ഭരണത്തിന്റെ മറ്റൊരു ശേഷിപ്പ് ഇല്ലാതാക്കാനും ഇതിലൂടെ സാധിച്ചുവെന്ന് ഹിമന്ത കുറിച്ചു. '1937-ൽ മുസ്ലീം ലീഗിൻ്റെ സയ്യിദ് സാദുള്ളയാണ് ഈ സമ്പ്രദായം കൊണ്ടുവന്നത്. ചരിത്രപരമായ തീരുമാനം നടപ്പാക്കിയ ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ ബിശ്വജിത്ത് ജീക്കും മറ്റ് എംഎൽഎമാർക്കും നന്ദി അറിയിക്കുന്നു', ഹിമന്ത പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications