Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ പീഡിപ്പിച്ച കേസിൽ വിചാരണയ്ക്കെത്തിയ പിതാവ് ഭാര്യയെ കുത്തിക്കൊന്നു

അസം: മകളെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ പിതാവ് കോടതിയിൽവെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അസമിലെ ദിബ്രുഗ കോടതിയിൽവെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അസം സ്വദേശിയായ പുർണ നഹർ ദേക്കയാണ് ഭാര്യ റിഥ നഹർ ദേക്കയെ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ പൂർണ നഹറിനെ വിചാരണയ്ക്കായാണ് കോടതിയിൽ എത്തിച്ചത്.

കോടതിമുറിയുടെ പുറത്തെ ബെഞ്ചിൽ ഇരുക്കുകയായിരുന്നു ഇരുവരും, അപ്രതീക്ഷിതമായി പൂർണ നഹാർ ഭാര്യയുടെ നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഉൾപ്പെടെയുള്ളവർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും റിഥയ്ക്ക് കുത്തേറ്റിരുന്നു. റിഥയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

murder

9 മാസങ്ങൾക്ക് മുൻപാണ് തൻരെ മകളെ പിതാവായ പൂർണ നിഹാർ പീഡിപ്പിച്ചെന്നാരോപിച്ച് ഭാര്യ റിഥ പരാതി നൽകിയത്. ഇതേതുടർന്ന് പൊലീസ് പൂർണ നിഹാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭാര്യ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് പൂർണ നിഹാർ പറയുന്നത്. ഇയാൾ ഇടയ്ക്ക് ജാമ്യത്തിലിങ്ങിയെങ്കിലും വീട്ടിൽ കയറാനോ മകളെ കാണാനോ റിഥ സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പൂർണ നിഹാർ ഭാര്യയെ മാരകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+