അസം-മിസോറാം അതിർത്തി സംഘർഷം; 5 പോലീസുകാർ കൊല്ലപ്പെട്ടു;പരിക്കേറ്റവരെ സന്ദർശിച്ച് അസം മുഖ്യമന്ത്രി
ദില്ലി; അസം-മിസോറാം അതിർത്തി സംഘർഷത്തിൽ 5 പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ അതിർത്തി പ്രശ്നങ്ങൾ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പോലീസുകാർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയാണ് ട്വീറ്ററിൽ അറിയിച്ചത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
'അസം-മിസോറാം അതിർത്തിയിൽ സംസ്ഥാനത്തിന്റെ ഭരണഘടനാ അതിർത്തി സംരക്ഷിക്കുന്നതിനിടയിൽ, ധീരരായ ആറ് ജവാൻമാരുടെ ജീവൻ പൊലിഞ്ഞു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു', ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.അസമിലെ ചാച്ചാര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവെക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ചയോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 50 ഓളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഷില്ലോങ്ങിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സംഘർഷം ഉടലെടുത്തത്.
അതേസമയം ആരാണ് സംഘർഷം തുടങ്ങിയതെന്ന് വ്യക്തമല്ല. കാച്ചാർ അതിർത്തിയിലെ ലൈലാപൂർ ടൗണിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ മിസോറാം ഭാഗത്തുനിന്നുള്ള അക്രമികൾ കല്ലെറിയാൻ തുടങ്ങിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം എന്നാണ് അസം പോലീസിന്റെ വാദം.അതേസമയം ഐജിപിയുടെ നേതൃത്വത്തിൽ 200 ഓളം അസാം സായുധ പോലീസ്, ഡിസി, കാച്ചാർ, എസ്പി, കാച്ചർ, ഡിഎഫ്‌ഒ എന്നിവരോടൊപ്പം വൈറംഗെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെത്തി കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നുവെന്നും അക്രമം അഴിച്ചുവിട്ടുവെന്നും മിസോറാം പ്രസ്താവനയിൽ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ തമ്മിൽ സംഘർഷത്തിൽ ഇപ്പോഴും വാക്പോര് തുടരുകയാണ്.
അതിനിടെ അസം പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മിസോറാം സംഘം ആഘോഷിക്കുന്ന വീഡിയോയ്ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തി. പോലീസുകാരുടെ ജീവനെടുത്തതിന് ശേഷം എങ്ങനെയാണ് ഇത്തരത്തിൽ ആഘോഷിക്കാൻ കഴിയുന്നതെന്ന് ഹിമന്ത ചോദിച്ചു. മിസോറോം പോലീസ് അസം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈറ്റ് മെഷീൻ ഗൺ ഉപയോഗിച്ചുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റവരെ സിൽചർ മെഡിക്കൽ കോളേജിൽ ഹിമന്ത ബിശ്വാസ സന്ദർശിച്ചു. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2020 ഒക്ടോബറിൽ തങ്ങളുടെ അതിർത്തി കൈയ്യേറിയെന്ന് ആരോപിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ കേന്ദ്രം ഇടപെട്ട് അർദ്ധസൈനിക വിഭാഗങ്ങളെ മേഖലയിൽ വിന്യസിച്ചിരുന്നു. എന്നാൽ അസം റിസർവ് വനത്തിന് പരിധിയിൽ വരുന്ന വൈറംഗയിലെ പ്രദേശത്ത് നി്നന് ലൈലാപൂരിലെ അസാമിന്റെ പ്രദേശം വരെ ഒരു താൽക്കാലിക റോഡ് നിർമ്മിക്കാൻ മിസോറം ശ്രമിച്ചുവെന്നും ഇതാണ് സംഘർഷത്തിലേക്ക് വഴിവെച്ചതെന്നും അസം ആരോപിച്ചു. അതേസമയം പ്രശ്നം അവസാനിപ്പിക്കാൻ ഇരുവിഭാഗങ്ങളും ജാഗ്രത പുലർത്തണമെന്ന് കേന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications