കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നിലംപരിശാക്കി ബിജെപിയുടെ വന്‍ മുന്നേറ്റം

Google Oneindia Malayalam News

ഗുഹാവത്തി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബിജെപിയായിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളാ മധ്യപ്രദേശ്, രാജസ്ഥാന്‍ ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഭരണമായിരുന്നു ബിജെപി ക്ക് നഷ്ടപ്പെട്ടത്.

തിരഞ്ഞെുപ്പ് തോല്‍വിയെതുടര്‍ന്ന് ബിജെപിക്ക് ജനങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ടുവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം വലിയ തിരിച്ചടിയാണ് നേരിടാന്‍ പോവുന്നതെന്നുമുള്ള പ്രചരണങ്ങള്‍ സജീവമായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ഏറിവരികേയാണ് ബിജെപിക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് അസമിലെ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. വിശദാശംങ്ങള്‍ ഇങ്ങനെ..

ഡിസംബര്‍ അഞ്ചുമുതല്‍

ഡിസംബര്‍ അഞ്ചുമുതല്‍

ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെയായി രണ്ടഘട്ടങ്ങളില്‍ നടന്ന അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്സിനെ പിന്തള്ളി ബിജെപി നേട്ടമുണ്ടാക്കിയത്. ബാലറ്റ് പേപ്പറിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ വോട്ട് എണ്ണാന്‍ വളരെ കൂടുതല്‍ സമയമാണ് എടുക്കുന്നത്.

ആദ്യഘട്ടംമുതല്‍

ആദ്യഘട്ടംമുതല്‍

വ്യാഴാഴ്ച്ച തുടങ്ങിയ വോട്ടെണ്ണല്‍ ഇന്നും പൂര്‍ത്തിയായിട്ടില്ല. വോട്ടെണ്ണലിന്റെ ആദ്യഘട്ടംമുതല്‍ ബിജെപിക്കായിരുന്നു മേല്‍ക്കൈ. മൂന്നാം ദിനത്തിലേക്ക് കടന്നപ്പോഴും ബിജെപി തന്നെയാണ് കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കി മുന്നേറുന്നത്.

7769 സീറ്റുകളില്‍

7769 സീറ്റുകളില്‍

സംസ്ഥാനത്ത് ആകെയുള്ള 21900 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 17904 സീറ്റുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 7769 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് 5896

കോണ്‍ഗ്രസ് 5896

ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് 1372 സീറ്റ് നേടിയിട്ടുണ്ട്. ഇതുംകൂടി ചേരുമ്പോള്‍ ബിജെപി സഖ്യത്തിന് 9141 സീറ്റുകളാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാമതെത്തിയ കോണ്‍ഗ്രസ് 5896 സീറ്റാണ് നേടിയത്.

എഐയുഡിഎഫ്

എഐയുഡിഎഫ്

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എഐയുഡിഎഫ് 755 സീറ്റ് നേടിയിട്ടണ്ട്. എഐയുഡിഎഫ് നേടിയ സീറ്റുകള്‍ കോണ്‍ഗ്രസ്സിനാണ് ഏറെ തിരച്ചടിയുണ്ടാക്കിയത്. 2112 സീറ്റുകളാണ് ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രര്‍ നേടിയത്.

വ്യക്തമായ ലീഡോടെ

വ്യക്തമായ ലീഡോടെ

ജില്ലാപഞ്ചായത്തുകളില്‍ വ്യക്തമായ ലീഡോടെ ബിജെപി മുന്നേറുകയാണ്. ആകെയുള്ള 420 സീറ്റുകളില്‍ 416 സീറ്റുകളുടേയും ഫലം പുറത്തുവന്നപ്പോള്‍ 223 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. 139 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

ജില്ലാപഞ്ചായത്തില്‍

ജില്ലാപഞ്ചായത്തില്‍

ജില്ലാപഞ്ചായത്തില്‍ അസംഗണപരിഷത്തിനെ പിന്തള്ളി ഏറ്റവുകൂടുതല്‍ സീറ്റുനേടുന്ന മൂന്നാമത്തെ കക്ഷിയാവാന്‍ എഐയുഡിഎഫിന് സാധിച്ചു. ജില്ലാപഞ്ചായത്തില്‍ 24 സീറ്റാണ് അവര്‍ നേടിയത്. അസം ഗണപരിഷത്ത് 18 സീറ്റുകളും നേടി.

അഞ്ചാലിക് പഞ്ചായത്ത്

അഞ്ചാലിക് പഞ്ചായത്ത്

അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിലും ബിജെപി മുന്നേറുകയാണ്. 2199 സീറ്റുകളില്‍ 1944 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ 910 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. കോണ്‍ഗ്രസ് 652 സീറ്റുകള്‍ നേടി രണ്ടാമതെത്തി.

എതിരില്ലാതെ

എതിരില്ലാതെ

122 വീതം സീറ്റുകള്‍ നേടി അസംഗണ പരിഷത്തും എഐയുഡിഎഫും മൂന്നാസ്ഥാനത്തെത്തി. സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ളവര്‍ 167 സീറ്റാണ് നേടിയത്. 78571 സ്ഥാനാര്‍ത്ഥികളായിരുന്നു തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നത്. ഇതില്‍ 734 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വന്‍ നേട്ടം

വന്‍ നേട്ടം

ബിജെപിയുടെ വന്‍ നേട്ടം സംസ്ഥാന തിരഞ്ഞെടുപ്പിലെ തോല്‍വിയെ മറക്കാനുമുള്ള അവസരമാണ് ഇത്. പ്രാദേശിക തലം മുതല്‍ മികച്ച സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വെച്ച ബിജെപി നേതാക്കളുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഇനി ഫലം പുറത്തുവരാനിരിക്കുന്ന മിക്ക സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.

വോട്ടര്‍മാര്‍ക്ക് നന്ദി

വോട്ടര്‍മാര്‍ക്ക് നന്ദി

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ 82 ശതമാനം ആളുകള്‍ വോട്ട് ചെയ്തുവെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

English summary
assam panchayat polls bjp takes massive lead congress distant second
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X