പിടിച്ചത് 40 കോടിയുടെ ലഹരിമരുന്ന്; സ്‌പോട്ടില്‍ പൊലീസിന് 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്ത് യുവാവ്
ഗുവാഹത്തി: അസമില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് വേട്ട. 40 കോടിയോളം രൂപ വില വരുന്ന 90 കിലോ യാബ ഗുളികകള്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. കാറില്‍ കടത്തുന്നതിനിടെ ആണ് ലഹരി മരുന്നുകള്‍ പൊലീസ് പിടികൂടിയത്. അസമിലെ കരിംഗഞ്ച് ജില്ലയില്‍ ആണ് സംഭവം.
ബഗര്‍ഗുളിലെ നിഷ്ചിന്താപൂരില്‍ വച്ച് കരിംഗഞ്ച് പൊലീസ് സംഘാണ് കാര്‍ തടഞ്ഞ് നിര്‍ത്തി ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ ഹാഫിസ് ഉദ്ദീന്‍ എന്നയാളെ പിടികൂടിയിട്ടുണ്ട്. ആള്‍ട്ടോ കാറിലാണ് ഇയാള്‍ ലഹരിക്കടത്താന്‍ ശ്രമിച്ചത്.

അതേസമയം ഇത് തങ്ങള്‍ക്ക് അഭിമാന നിമിഷമാണെന്ന് കരിംഗഞ്ച് പൊലീസ് സൂപ്രണ്ട് പദ്മനാവ് ബറുവ പറഞ്ഞു. 40 കോടി രൂപ വിപണി വിലയുള്ള 90 കിലോ യാബ ഗുളികകള്‍ ആണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൊലീസ് വലയിലായതിന് പിന്നാലെ ഹാഫിസ് ഉദ്ദീന്‍ കൈക്കൂലി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 20 ലക്ഷം രൂപ പൊലീസുകാര്‍ക്ക് നല്‍കാം എന്ന് അറസ്റ്റ് ചെയ്യരുത് എന്നും ഹാഫിസ് ഉദ്ദീന്‍ പറയുകയായിരുന്നു. എന്നാല്‍ പൊലീസ് ഇത് വിസമ്മതിക്കുകയായിരുന്നു.
ഹാഫിസ് ഉദ്ദീന് എതിരെ എന്‍ ഡി പി എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അറിയാന്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും പദ്മനാവ് ബറുവ പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന












Click it and Unblock the Notifications