പശുക്കളെ മോഷ്ടിച്ചെന്ന് ആരോപണം; രണ്ടു യുവാക്കളെ അടിച്ചുകൊന്നു, ഒന്നര കിലോമീറ്റര്‍ ഓടിച്ച്...
അസമില്‍ ആദ്യമായാണ് ഇത്തരം കൊലപാതകം നടക്കുന്നതെന്ന് നാഗാവ് ജില്ലാ പോലീസ് സൂപ്രണ്ട് ദേബരാജ് ഉപാധ്യായ് പറഞ്ഞു.
ഗുവാഹത്തി: അസമിലും പശുവിന്റെ പേരില്‍ കൊലപാതകം. രണ്ടു പേരെ പശുസംരക്ഷകര്‍ അടിച്ചുകൊന്നു. പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചത്. അബു ഹനീഫ, റിയാസുദ്ദീന്‍ അലി എന്നവരാണ് അടിയേറ്റ് മരിച്ചത്.
അസമില്‍ ആദ്യമായാണ് ഇത്തരം കൊലപാതകം നടക്കുന്നതെന്ന് നാഗാവ് ജില്ലാ പോലീസ് സൂപ്രണ്ട് ദേബരാജ് ഉപാധ്യായ് പറഞ്ഞു. 20നും 25നുമിടയില്‍ പ്രായമുള്ള യുവാക്കളെയാണ് അടിച്ച് കൊന്നതെന്ന് പോലീസ് പറഞ്ഞു.

കസമാരി എന്ന പ്രദേശത്തിനടുത്താണ് സംഭവമെന്ന് എസ്പി പറഞ്ഞു. പോലീസ് എത്തുമ്പോള്‍ രണ്ടു യുവാക്കളെ പശു സംരക്ഷകര്‍ മര്‍ദ്ദിച്ച് അവശ നിലയില്‍ ആക്കിയിരുന്നു. ഇവരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒന്നര കിലോമീറ്റര്‍ ദൂരം യുവാക്കളെ പശു സംരക്ഷകര്‍ പിന്തുടര്‍ന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ അവര്‍ അവശരായി വീഴുകയായിരുന്നു. വടി കൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

ഇതുവരെ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെന്നും എസ്പി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് അസം. ബിജെപിയുടെ പിന്തുണയോടെയാണ് പശു സംരക്ഷകരുടെ പ്രവര്‍ത്തനം.

മേഖലയില്‍ നിരവധി പശു മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. പാടത്തുനിന്ന് പശുക്കളെ യുവാക്കള്‍ കടത്തിക്കൊണ്ടു പോവുന്നത് കണ്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് രണ്ടു പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന വിവരം കിട്ടയത്-പോലീസ് പറഞ്ഞു.

സുതാര്യമായ അന്വേഷണം നടത്തുമെന്ന് എസ്പി പറഞ്ഞു. കുറ്റക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മുമ്പ് പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ചിലര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം നഗാവില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് മരണമുണ്ടാവുന്നത്. ഉത്തരേന്ത്യയില്‍ പശു സംരക്ഷകരുടെ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.












Click it and Unblock the Notifications