കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തുണയായി വീഡിയോ; മുസ്ലിംകള്‍ കൂടെനിന്നു, പ്രചരിപ്പിച്ച ബിജെപി വെട്ടിലായി

Google Oneindia Malayalam News

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ട വേളയിലാണ് മധ്യപ്രദേശില്‍ ഒരു വീഡിയോ വൈറലായത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുസ്ലിം നേതാക്കളുടെ പ്രതിനിധികളുമായി സംസാരിക്കുന്നതായിരുന്നു വീഡിയോ. മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് ചെയ്യേണ്ടതിന്റെ ആവശ്യകത കമല്‍നാഥ് നേതാക്കളോട് പറയുന്നതാണ് വീഡിയോ.

Kama

ഈ വീഡിയോ പ്രചരിപ്പിച്ചത് ബിജെപിയാണ്. മുസ്ലിംകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നതായിരുന്നു ബിജെപി പ്രചാരണം. ഇതുവഴി ഹിന്ദു വോട്ടുകള്‍ കൂടെ നിര്‍ത്താമെന്നതായിരുന്നു ബിജെപിയുടെ തന്ത്രം. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് തന്നെ കിട്ടാന്‍ ഇത് സഹായിച്ചു. എന്നാല്‍ ഹിന്ദു വോട്ടുകള്‍ പൂര്‍ണമായും ബിജെപിക്ക് കിട്ടിയതുമില്ല.

മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയില്ലെങ്കില്‍ തങ്ങള്‍ വലിയ നഷ്ടമാകുമെന്നാണ് കമല്‍നാഥ് വീഡിയോയില്‍ പറയുന്നത്. മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയിലായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍. എന്നാല്‍ ഇത് എങ്ങനെ ചോര്‍ന്നു എന്ന് വ്യക്തമാല്ല. ബിജപി കേന്ദ്രങ്ങളാണ് വീഡിയോ വ്യാപകമായി പ്രചപിപ്പിച്ചത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പ്രഭാത് ഝാ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

മുസ്ലിംകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ വോട്ടിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കുറവായിരുന്നു. എന്തുകൊണ്ട് ഇത് 90 ശതമാനം എത്തിച്ചുകൂടാ. പഴയ പോലെ 50 ശതമാനത്തിലൊതുങ്ങിയാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന് കമല്‍നാഥ് വീഡിയോയില്‍ പറയുന്നു.

Recommended Video

cmsvideo
ടിആര്‍എസിന് കരുത്തായത് മുസ്ലിംവിഭാഗങ്ങളുടെ പിന്തുണ | Oneindia Malayalam

വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് കമല്‍നാഥ് ശ്രമിച്ചതെന്ന് പ്രഭാത് ഝാ പിന്നീട് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് കലാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഝാ ആരോപിച്ചു. എന്നാല്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്നും ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും കമല്‍നാഥ് വിശദീകരിച്ചു.

English summary
Assebmly polls Result: Viral video helps Congress bag Muslim votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X