പഞ്ചാബില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന് ആം ആദ്മിയുടെ ഉറപ്പ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ആദ്മി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദില്ലി ഉപമുഖ്യമന്ത്രിയും ആപ്പിന്റെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയ ആണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. മൊഹാലിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്.

അരവിന്ദ് കെജ് രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ പോവുകയാണെന്നാണ് അദ്ദേഹം പ്രസംഗിച്ചു. ആം ആദ്മിയെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍. അരവിന്ദ് കെജ് രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നതോടെ ആപ്പിന്റെ സാധ്യത പഞ്ചാബില്‍ ഇരട്ടിയാകും.

arvind-kejriwal

അതേസമയം, സിസോദിയയുടെ പ്രഖ്യാപനത്തെ വൈകാരികമായി മുതലെടുക്കാനാണ് അകാലി ദളിന്റെ തീരുമാനം. അരവിന്ദ് കെജ് രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ വോട്ടു ചോദിക്കുന്ന ആപ്പിന് പഞ്ചാബികളില്‍ വിശ്വാമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അകാലിദളിന്റെ മുതിര്‍ന്ന നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു.

പഞ്ചാബില്‍ ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് നേരത്ത നടന്ന ചില സര്‍വേകളില്‍ പ്രവചിച്ചിരുന്നു. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 4 സീറ്റുകള്‍ നേടി പഞ്ചാബില്‍ ശക്തി തെളിയിക്കുകയും ചെയ്തിരുന്നു. ഫിബ്രുവരി 14നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കും.


English summary
Assume Arvind Kejriwal will be your Chief Minister: AAP's Manish Sisodia to Punjab voters
Please Wait while comments are loading...