കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുമഹാസഭയുടെ ദുര്‍ഗാപൂജയില്‍ അസുരന് ഗാന്ധിയുടെ രൂപം; യാദൃശ്ചികം മാത്രമെന്ന് വിശദീകരണം

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഖിലേന്ത്യാ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗ്ഗാ പൂജയില്‍ മഹാത്മാഗാന്ധിയോട് സാമ്യമുള്ള രൂപത്തെ അസുരനാക്കി ചിത്രീകരിച്ചതില്‍ വിവാദം. വാക്കിംഗ് സ്റ്റിക്ക് ഉള്ള, ധോത്തി ധരിച്ച, തലമുണ്ഡനം ചെയ്ത രൂപത്തെയാണ് അസുരനായി ഹിന്ദു മഹാസഭ ചിത്രീകരിച്ചിരിക്കുന്നത്.

അതേസമയം അസുരരൂപത്തിന് ഗാന്ധിജിയുമായി സാമ്യം വന്നത് യാദൃശ്ചികം മാത്രമാണ് എന്നാണ് ഹിന്ദുമഹാസഭ പറയുന്നത്. തല മൊട്ടയടിച്ച് കണ്ണട ധരിച്ച ഒരാള്‍ ഗാന്ധിയാണ് എന്ന് അര്‍ത്ഥമില്ല എന്നാണ് അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

1

അസുരന്‍ ഒരു ദാല്‍ (കവചം) പിടിച്ചിരിക്കുന്നത് കാണുക. ഗാന്ധിയ്‌ക്കൊപ്പം ഒരിക്കലും ദാല്‍ ഉണ്ടായിരുന്നില്ല. ദുര്‍ഗാ ദേവി കൊല്ലുന്ന അസുരന്‍ ഗാന്ധിയെപ്പോലെ കാണപ്പെടുന്നത് യാദൃശ്ചികം മാത്രമാണ്. ഗാന്ധിയെപ്പോലെയാണെന്നാണ് പലരും പറയുന്നകത്. എന്നാല്‍ ഗാന്ധി വിമര്‍ശിക്കപ്പെടേണ്ട ആളാണ് എന്നതും സത്യമാണ്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'ഒരു തുമ്പുമില്ലാത്ത ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, കോടിയേരി വിളിച്ചപ്പോള്‍ പറഞ്ഞത്..'; കുറിപ്പുമായി പൊലീസുകാരന്‍'ഒരു തുമ്പുമില്ലാത്ത ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, കോടിയേരി വിളിച്ചപ്പോള്‍ പറഞ്ഞത്..'; കുറിപ്പുമായി പൊലീസുകാരന്‍

2

അതേസമയം സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. അങ്ങേയറ്റത്തെ അസഭ്യം എന്നാണ് പ്രവര്‍ത്തിയെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് വിശേഷിപ്പിച്ചത്. ഇതാണ് ബി ജെ പിയുടെ യഥാര്‍ത്ഥ മുഖം. അവര്‍ നാടകം കളിക്കുകയാണ്.

ആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപിആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി

3

ലോകം ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്കും സംഘപരിവാറിനും രാജ്യത്തെ വിഭജിക്കാന്‍ മാത്രമേ അറിയൂ എന്ന് സി പി ഐ എം പ്രതികരിച്ചു. ബ്രിട്ടീഷ് വിരുദ്ധ ശക്തികളെ അസുരരായും ബ്രിട്ടീഷുകാരെ ദുഗയായുമാണ് അവര്‍ കാണുന്നത് എന്ന് സി പി ഐഎം കേന്ദ്ര കമ്മിറ്റി അംഗം സമിക് ലാഹിരി പറഞ്ഞു.

'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്

4

അതേസമയം ഇത്തരം കാര്യങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ബി ജെ പി വക്താവ് സമിക് ഭട്ടാചാര്യ വ്യക്തമാക്കി. ഇത് തീര്‍ത്തും അസ്വീകാര്യമാണ്, സംഘാടകര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും സമിക് ഭട്ടാചാര്യ ആവശ്യപ്പെട്ടു. അതേസമയം സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിയുടെ പങ്കിനെ വിമര്‍ശിക്കേണ്ടതുണ്ട് എന്ന് ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

5

സുഭാഷ് ചന്ദ്രബോസും ഭഗത് സിംഗുമാണ് നമ്മുടെ യഥാര്‍ത്ഥ ഹീറോകള്‍ എന്നും ഗാന്ധിയെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ല എന്നും ചന്ദ്രചൂര്‍ ഗോസ്വാമി പറഞ്ഞു. പൂച്ചക്ക് ആരെങ്കിലും മണികെട്ടണം. നാഥുറാം ഗോഡ്സെയുടെ 'ഞാന്‍ എന്തിന് ഗാന്ധിയെ കൊന്നു' എന്ന പുസ്തകം കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കാത്തത് എന്തുകൊണ്ടാണെന്നാണ് തങ്ങള്‍ക്ക് ചോദിക്കാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

English summary
Asura looks like as Gandhi at Durga Puja of the Hindu Mahasabha inn West bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X