കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വ്യാജ അക്കൗണ്ടുകള്‍, 60കോടി രൂപ! കള്ളപ്പണം വെളുപ്പിക്കാന്‍ ആക്‌സിസ് ബാങ്കോ?

നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയില്‍ നിന്ന് 60 കോടി രൂപ കണ്ടെത്തി. 20 വ്യാജ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്.

  • By Gowthamy
Google Oneindia Malayalam News

നോയിഡ : ദില്ലിക്കു പിന്നാലെ നോയിഡയിലും ആക്‌സിസ് ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമമെന്ന് സൂചന. നോയിഡയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ 20 വ്യാജ അക്കൗണ്ടുകളിലായി 60കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് കള്ളക്കളി കണ്ടെത്തിയത്.

നോട്ട് നിരോധനം വന്നതിനു പിന്നാലെ ഇത് രണ്ടാം തവണയാണ് ആക്‌സിസ് ബാങ്ക് ശാഖയില്‍ നിന്ന് വീണ്ടും വ്യാജ അക്കൗണ്ടില്‍ നിക്ഷേപിച്ച പണം കണ്ടെത്തുന്നത്. നവംബര്‍ 25ന് ദില്ലിയിലെ ചാന്ദ്‌നി ചൗക്ക് ശാഖയില്‍ നിന്ന് 44 വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 100 കോടി രൂപ കണ്ടെത്തിയിരുന്നു.

കണ്ടെത്തിയത് 60 കോടി

കണ്ടെത്തിയത് 60 കോടി

വിവിധ കമ്പനികളുടെ പേരിലുള്ള 20 വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന 60 കോടി രൂപയാണ് കണ്ടെത്തിയത്.

 ഉദ്യോഗസ്ഥരുടെ സഹായം

ഉദ്യോഗസ്ഥരുടെ സഹായം

ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വ്യാജ രേഖ ചമച്ചിരിക്കുന്നത്. സ്വര്‍ണം വാങ്ങുന്നതിനായി സൂക്ഷിച്ചതാകാം ഈ പണം എന്നാണ് സംശയിക്കുന്നത്.

 ശക്തമായ നടപടി

ശക്തമായ നടപടി

അതേസമയം കോര്‍പ്പറേറ്റ് നിയമങ്ങള്‍ പാലിക്കുന്നതിന് ബാങ്ക് ബാധ്യസ്ഥരാണെന്നും ബാങ്കിന്റെ നയങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആക്‌സിസ് ബാങ്ക് വക്താവ് അറിയിച്ചു. അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കി.

 ഒത്താശ ജീവനക്കാര്‍

ഒത്താശ ജീവനക്കാര്‍

കഴിഞ്ഞ മാസം ദില്ലിയിലെ കാശ്മീരി ഗേറ്റ് ബ്രാഞ്ചില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടു പേരില്‍ നിന്ന് 3.5 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് ജീവനക്കാര്‍ കൂട്ടു നില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

 പരിധിയുണ്ട്

പരിധിയുണ്ട്

നവംബര്‍ എട്ടിന് അര്‍ധ രാത്രിയാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. പഴയനോട്ടുകള്‍ ബാങ്കില്‍ നിന്ന് ഡിസംബര്‍ 30വരെ മാറ്റിവാങ്ങാവുന്നതാണ്. കൂടാതെ 2.5 ലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ള അക്കൗണ്ടുകളെ ആദായ നികുതി വകുപ്പ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.

English summary
In raids at an Axis bank branch today, tax officials found fake accounts where over 60 crores had been deposited since the notes ban was announced last month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X