ഹസിന്‍ ജഹാന്‍ അംറോഹയിലെ റാണി; ജനം ആശ്ചര്യത്തോടെ കണ്ടവള്‍!! ഷമി ഹസിന് വേണ്ടി ചെയ്തത്...

  • Posted By:
Subscribe to Oneindia Malayalam

ലഖ്‌നൗ: പ്ലാസ്റ്റിക് ബോള്‍ ക്രിക്കറ്റില്‍ തുടങ്ങി അന്താരാഷ്ട്ര മല്‍സരങ്ങൡ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ കായിക താരമാണ് അംറോഹക്കാര്‍ക്ക് മുഹമ്മദ് ഷമി. ഇദ്ദേഹത്തിന്റെ വിവാഹം ഉത്തര്‍ പ്രദേശിലെ ഈ ജില്ലക്കാര്‍ക്ക് ആഘോഷമായിരുന്നു. ഹസിന്‍ ജഹാനെ ഇവിടെയുള്ളവര്‍ കണ്ടത് രാജ്ഞിയെ പോലെ. എന്നാല്‍ ഇപ്പോള്‍ മുഹമ്മദ് ഷമിയുടെ ജീവിതം വിവാദത്തില്‍ മുങ്ങിയിരിക്കുന്നു. കൊലപാത ശ്രമം, ബലാല്‍സംഗം, ഗാര്‍ഹിക പീഡനം തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് താരത്തിനെതിരേ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ഒരിക്കലും വിശ്വസിക്കില്ലെന്നാണ് ഷമിയുടെ നാട്ടുകാര്‍ പറയുന്നത്. അതിന് അവര്‍ നിരത്തുന്ന ന്യായങ്ങളും പ്രധാനമാണ്. ഷമിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണോ എന്ന് ചോദിച്ചതാല്‍ അതെ എന്നാണ് അവരുടെ മറുപടി. മുറാദാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സഹാസ്പൂരിലാണ് ഷമി ജനിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ജീവിതം സംബന്ധിച്ച് അവര്‍ പറയുന്നത് ഇങ്ങനെ....

ഹസിന്‍ ഫാം ഹൗസ്

ഹസിന്‍ ഫാം ഹൗസ്

വിവാഹത്തിന് ശേഷം കുറച്ചുകാലം ഷമിയും ഹസിന്‍ ജഹാനും ഉത്തര്‍പ്രദേശില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് കൊല്‍ക്കത്തയിലേക്ക് മാറിയത്. കൊല്‍ക്കത്തിയിലാണ് ഹസിന്‍ ജഹാന്റെ വീട്. ഇടക്കിടെ സഹാസ്പൂരില്‍ വരാറുണ്ട ഇരുവരും. കുടുംബവീട്ടില്‍ താമസിക്കും. മോട്ടോര്‍ സൈക്കിളില്‍ ഇരുവരും നാട് ചുറ്റാന്‍ ഇറങ്ങാറുണ്ട്. ബന്ധുക്കളും അയല്‍വാസികളുമെല്ലാം ഇവരെ വീട്ടിലേക്ക് വിളിച്ച് സല്‍ക്കരിക്കാറുണ്ട്. വളരെ സന്തോഷത്തോടെയാണ് രണ്ടുപേരെയും ഇന്ന് വരെ നാട്ടുകാര്‍ കണ്ടിട്ടുള്ളത്. സഹാസ്പൂരിനടുത്ത ഗ്രാമത്തില്‍ ഏക്കര്‍ കണക്കിന് ഭൂമി ഷമി വാങ്ങിയിട്ടുണ്ട്. ഹസിന്റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. സ്ഥലത്തിന് പേരിട്ടിരിക്കുന്നതും ഹസിന്റേതാണ്. ഹസിന്‍ ഫാം ഹൗസ്.

താരദമ്പതികള്‍ ആവേശം

താരദമ്പതികള്‍ ആവേശം

ഹസിന്റെ പേരില്‍ വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാന്‍ ഇരുവര്‍ക്കും പദ്ധതിയുണ്ടായിരുന്നു. 2014ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അതിന് ശേഷം ഒടുവില്‍ കാണുന്ന മാസങ്ങള്‍ക്ക് മുമ്പുവരെ ദമ്പതികള്‍ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞതെന്ന് ഗ്രാമീണരും കുടുംബാംഗങ്ങളും പറയുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അവര്‍ തള്ളുകയും ചെയ്യുന്നു. അംറോഹക്കാര്‍ക്ക് ആവേശമായിരുന്നു താരദമ്പതികളുടെ നാട്ടിലേക്കുള്ള വരവ്. ദമ്പതികള്‍ ഒരുമിച്ച് പുറത്തിറങ്ങുമ്പോഴെല്ലാം നാട്ടുകാര്‍ സന്തോഷത്തോടെയാണ് അവരെ കണ്ടിട്ടുള്ളത്. അവരെ നാട്ടുകാര്‍ വരവേറ്റിരുന്നതും അങ്ങനെതന്നെ.

ഒരു മാസം മുമ്പ് കണ്ടപ്പോള്‍

ഒരു മാസം മുമ്പ് കണ്ടപ്പോള്‍

ഒരു മാസം മുമ്പാണ് ഷമിയെയും ഹസിന്‍ ജഹാനെയും ഒടുവില്‍ ഗ്രാമീണര്‍ കണ്ടത്. വളരെ സന്തോഷത്തില്‍. രാജ്ഞിയെ പോലെയാണ് ഹസിന്‍ ജഹാനെ ഷമി നോക്കിയിരുന്നതെന്ന് അവര്‍ പറയുന്നു. അവര്‍ക്കിടയില്‍ ഒരു പ്രശ്‌നങ്ങളും ഉള്ളതായി ഇതുവരെ അറിയില്ലെന്നും 65കാരനായ ആസ്മ ജഹാന്‍ പറയുന്നു. ഷമിയുടെ ബന്ധുവാണിദ്ദേഹം. ആരോപണങ്ങള്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷമിയുടെ ബാല്യകാല സുഹൃത്ത് ജാബിര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം, ഷമിയുടെ കുടുംബം നിലവില്‍ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതി സംബന്ധിച്ച് അന്വേഷിക്കുകയാണ്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഷമിയുടെ അമ്മാവനും സഹോദരനുമെല്ലാം കൊല്‍ക്കത്തിലേയ്ക്ക്് പോയിട്ടുണ്ട്. മാതാവ് അന്‍ജുമാറ അസുഖ ബാധിതയാണ്. നിലവില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചില കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

ഹസിന് വേണ്ടി പുതിയ സൗകര്യം

ഹസിന് വേണ്ടി പുതിയ സൗകര്യം

ഹസിന്‍ ജഹാന്‍ അംറോഹയിലെ വീട്ടില്‍ വരുമ്പോള്‍ താമസിക്കാന്‍ ഷമി വീടിനോട് ചേര്‍ന്ന് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഹസിന്‍ ജഹാന്‍ സന്തോഷവതിയായിരിക്കണം എന്നത് മാത്രമായിരുന്നു ഷമിയുടെ ആഗ്രഹം. ഹസിന്‍ ജഹാനെ ഷമി പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും പറയുന്നത് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷമിയുടെ മറ്റൊരു ബന്ധു ഇര്‍ഫാന്‍ അഹ്മദ് പറഞ്ഞു. ഇദ്ദേഹമിപ്പോള്‍ ഷമിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഷമിയും മാതാവും സഹോദരനും ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ഹസിന്‍ ജഹാന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മാതാവ് രോഗബാധിതയാണ്. സഹോദരന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. സഹോദരന്റെ മുറിയിലേക്ക് തന്നെ ഷമി നിര്‍ബന്ധിച്ച് അയച്ചുവെന്നും ഹസിന്‍ ജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വലിയ കണ്ണുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും: നിങ്ങളുടെ കണ്ണിലുണ്ട് ചില കാര്യങ്ങൾ

മുസ്ലിംകള്‍ ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്‌നക്കാര്‍


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
At Mohammed Shami’s village, disbelief at a fairytale gone wrong

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്