അച്ഛന്റെ ദുരവസ്ഥ!!! മകളുടെ മൃതദേഹം കൊണ്ടു പോകേണ്ടിവന്നത് സ്ട്രെച്ചറിൽ!!

  • Posted By:
Subscribe to Oneindia Malayalam

ഒഡിഷ: ആംബുലൻസുകൾ ലഭിക്കത്താതെ മൃതശരീരവും കൊണ്ട് നടന്ന പോകുന്നത് തുടർ കഥയാവുകയാണ്. ഒഡിഷയിലും സ്വന്തം മകളുടെ ചേദനയറ്റ ശരീരവുമായി അച്ഛൻ നടന്നത് ഒന്നര കിലേ മീറ്ററോളം. ഇതു പോലെ രാജ്യത്ത് ഒട്ടനവധി സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതു വരെ പ്രശ്നത്തിനു പരിഹാരം കാണൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

ആക്രാന്തം മൂത്ത് മാനിനെ വിഴുങ്ങി...പെരുമ്പാമ്പിന് കിട്ടിയത് എട്ടിന്റെ പണി!!പിന്നെ ഉണ്ടായത് ബഹു രസം!

ഒഡിഷ സ്വദേശിയായ അച്ഛനാണ് മകളുടെ ശരീരം സ്ട്രെച്ചറിൽ കിടത്തി നട്ടിലേക്ക് കൊണ്ടുപോയത്. ജൂൺ 12 നാണ് അലിഭ എന്ന കുട്ടി മരണപ്പെട്ടത്. എന്നാൽ കുട്ടിയുടെ മൃതശരീരം കൊണ്ടു പോകാൻ അശുപത്രിയിൽ നിന്നും ആംബുലൻസ് ലഭിച്ചില്ല, തുടർന്നാണ് അച്ഛൻ  സ്ട്രെച്ചറിൽ മൃതശരീരം നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. ഒരു കിലോ മീറ്ററോളം അച്ഛൻ മകളുടെ ശരീരവും കൊണ്ടു നടന്നു. എന്നാൽ യാത്രക്കിടയിൽ സംഭവം ശ്രദ്ധയിൽപ്പെട്ട ഫുൽബാനി ടൗൺ പൊലീസ് സർക്കാർ ചെലവിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.

aumbulence

സംഭവത്തിൽ കന്തമാൽ ജില്ല കളക്ടറ്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഒഡിഷയിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന കിലോ മീറ്ററോളം നടന്ന സംഭവം വിവാദമായിരുന്നു. ഇതിനു ശേഷം ഹാപ്രയാണ്‍ എന്ന പേരില്‍ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.

English summary
A father carried the dead body of her minor daughter on the district medical stretcher to his village after the hospital failed to provide an ambulance.
Please Wait while comments are loading...