തല്ലി ചതച്ചു, ചുറ്റിക കൊണ്ട് തലയിൽ അടിച്ചു, എന്നിട്ടും തളർന്നില്ല, സെക്യൂരിറ്റിയുടെ പോരാട്ടം...

  • Posted By:
Subscribe to Oneindia Malayalam

ഗോവ: എടിഎം കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് മോഷ്ടാവിന്റെ ക്രൂര മർദനം. ഗോവയിലെ പനാജി നഗരത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്. എടിഎമ്മിൽ മോഷണത്തിനായി എത്തിയ മോഷ്ടവിനെ കണ്ടയുടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടുകയായിരുന്ന‌ു.

robbery

രക്ഷപ്പെട്ട് പോകാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കയ്യിലുണ്ടായിരുന്ന ചുറ്റികെ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തു വീണിട്ടും മോഷ്ടവിനെ കൈവിട്ടല്ല. അടിയേറ്റ് നിലത്തു വീണിട്ടും മോഷണം നടയാൻ അദ്ദേഹം കിണഞ്ഞു ശ്രമിച്ചിരുന്നു.

ഉടുവിൽ സെക്യൂരിറ്റിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ബാഗുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന മോഷ്ടവിനു പിന്നാലെ സെക്യൂരിറ്റി ഇറങ്ങി ഓടുന്നത് സിസിടിവി ദ്യശ്യത്തിലുണ്ട്. പനാജി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

English summary
In a nerve-wrecking robbery attempt caught on CCTV, an ATM guard thwarted a heist by a robber, while being hit on the head multiple ties with a hammer.The footage has been obtained from a Bank of Maharashtra ATM in Goa's Panjim city.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്