Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ വെടി പൊട്ടിച്ച് പ്രഗ്യ സിങ് തുടങ്ങി; കര്‍ക്കരെക്ക് തന്റെ ശാപം ഏറ്റു, 45ാം ദിവസം കൊല്ലപ്പെട്ടു

ഭോപ്പാല്‍: മലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രഗ്യ സിങ് താക്കൂര്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അവരെ ഭോപ്പാലില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അവര്‍ മണ്ഡല പ്രചാരണം തുടങ്ങി. വിവാദത്തിന് തിരികൊളുത്തിയാണ് പ്രഗ്യയുടെ തുടക്കം.

Sahdvi

മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച പ്രശസ്ത ഉദ്യോഗസ്ഥന്‍ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെക്കെതിരെയാണ് അവര്‍ പ്രസ്താവന നടത്തിയത്. തന്നെ കള്ളക്കേസില്‍ കുടുക്കിയ കര്‍ക്കരെയെ താന്‍ ശപിച്ചുവെന്നും 45ാംദിവസം കര്‍ക്കരെ കൊല്ലപ്പെട്ടുവെന്നും തന്റെ ശാപം ഏറ്റതാണ് മരണകാരണമെന്നും പ്രഗ്യ സിങ് പറയുന്നു.

രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രണ വേളയില്‍ പാകിസ്താന്‍ തീവ്രവാദികളുടെ വെടിയേറ്റാണ് കര്‍ക്കരെ കൊല്ലപ്പെട്ടത്. എന്നാല്‍ ഇത് തന്റെ ശാപം മൂലമാണെന്ന് പ്രഗ്യ പറയുന്നു. കസ്റ്റഡിയില്‍ തനിക്ക് കൊടിയ പീഡനം നേരിടേണ്ടിവന്നുവെന്നും കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും പറഞ്ഞ പ്രഗ്യ വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു.

സഹിക്കാവുന്നതിന് അപ്പുറം തന്നെ കര്‍ക്കരെ പീഡിപ്പിച്ചുവെന്ന് പ്രഗ്യ പറയുന്നു. രാജ്യം അശോക ചക്ര നല്‍കി ആദരിച്ച ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെ എഎപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നു. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഉദ്യോഗസ്ഥനെ അപമാനിക്കുന്നത് അപലപനീയമാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെയാണ് പ്രഗ്യസിങ് താക്കൂര്‍ മല്‍സരിക്കുന്നത്. 1989 മുതല്‍ ബിജെപി ജയിക്കുന്ന മണ്ഡലമാണ് മധ്യപ്രദേശിലെ ഭോപ്പാല്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ പ്രഗ്യ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെതിരെ മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധു കോടതിയെ സമീപിച്ചിട്ടുണ്ട്.

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+