• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം;പ്രതി ഐഎസ് പോരാളിയാകുമെന്ന് പ്രതിജ്ഞയെടുത്തിരുന്നെന്ന് യുപി പൊലീസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഹമ്മദ് മുര്‍താസ അബ്ബാസിയ്ക്ക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി (ഐ എസ്) ബന്ധമുണ്ടെന്ന് യു പി പൊലീസ്. അഹമ്മദ് മുര്‍താസ അബ്ബാസിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഐ എസ് ബന്ധം വ്യക്തമായതായി പൊലീസ് പറഞ്ഞു.

മുര്‍താസ അബ്ബാസി ഐ എസിന് വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുത്തുവെന്നും തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു എന്നും യു പി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എ ഡി ജി പി) പറഞ്ഞു. 2020 ല്‍ ഭീകര സംഘടനയായ ഐ എസിനായി പോരാടുമെന്ന് മുര്‍താസ പ്രതിജ്ഞയെടുത്തു എന്നാണ് യു പി പൊലീസ് അറിയിക്കുന്നത്.

ഐ എസ് ഭീകരനും പ്രചാരണ പ്രവര്‍ത്തകനുമായ മെഹന്ദി മസൂദുമായി മുര്‍താസ അബ്ബാസി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. 2014ലാണ് മെഹന്ദി മസൂദിനെ ബെംഗ്ലൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി വിദേശത്തുള്ള ഐ എസിന്റെ പോരാളികളുമായും അനുകൂലികളുമായും മുര്‍താസ നിരന്തരം ബന്ധപ്പെട്ടിരുന്നതായി യു പി പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍, എകെ 47, 5-4 കാര്‍ബൈന്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് മുര്‍താസ വെളിപ്പെടുത്തി. ആയുധം കയ്യില്‍ കിട്ടിയാല്‍ ആക്രമണം നടത്താമെന്ന പ്രതീക്ഷയില്‍ മുര്‍താസ എയര്‍ റൈഫിള്‍ ഉപയോഗിച്ച് വീട്ടില്‍ പരിശീലനം നടത്തിയിരുന്നു. ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഉത്തര്‍പ്രദേശ് പ്രവിശ്യാ സായുധ കോണ്‍സ്റ്റബുലറി ഉദ്യോഗസ്ഥരെയാണ് അഹമ്മദ് മുര്‍താസ അബ്ബാസി ആക്രമിച്ചത്.

'ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സ് പ്രതീക്ഷിക്കാന്‍'; സിന്‍സി അനില്‍'ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സ് പ്രതീക്ഷിക്കാന്‍'; സിന്‍സി അനില്‍

കെമിക്കല്‍ എഞ്ചിനീയറായ അഹ്മദ് മുര്‍താസ അബ്ബാസിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് മനസിലാക്കിയിരുന്നു. പിന്നീടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അരിവാള്‍ കൊണ്ട് അഹമ്മദ് മുര്‍താസ അബ്ബാസി പൊലീസുകാരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസുകാരും വഴിയാത്രക്കാരും സ്വയം പ്രതിരോധിക്കാന്‍ ഇഷ്ടിക കൊണ്ട് എറിഞ്ഞാണ് അഹമ്മദ് മുര്‍താസ അബ്ബാസിയെ കീഴ്‌പ്പെടുത്തിയത്.

സംഭവത്തില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. ഗോരഖ്പൂരിലെ സിവില്‍ ലൈനിലെ താമസക്കാരനായ അഹ്മദ് മുര്‍താസ അബ്ബാസി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. 2015 ല്‍ ബിരുദം നേടിയ ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ പെട്രോ കെമിക്കല്‍സ് എന്നീ രണ്ട് പ്രമുഖ കമ്പനികളില്‍ അഹ്മദ് മുര്‍താസ അബ്ബാസി ജോലി ചെയ്തു.

എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

അടുത്തിടെ ഒരു ആപ്പ് ഡെവലപ്പറായും അഹ്മദ് മുര്‍താസ അബ്ബാസി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം അഹമ്മദ് മുര്‍താസ അബ്ബാസിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പിതാവ് പറയുന്നത്. കുട്ടിക്കാലം മുതല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി അദ്ദേഹം മല്ലിടുന്നുണ്ടെന്നും 2017 മുതല്‍ ചികിത്സയിലാണെന്നും അഹമ്മദ് മുര്‍താസ അബ്ബാസിയുടെ വീട്ടുകാരും പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ കാരണം ഭാര്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെന്നും ഇത് അവരുടെ വേര്‍പിരിയലിന് കാരണമായെന്നുമാണ് കുടുംബം പറയുന്നത്.

നേപ്പാളിലെ ലുംബിനിയിലേക്ക് കുറച്ചുകാലം മുമ്പ് യാത്ര പോയിരുന്ന അഹമ്മദ് മുര്‍താസ അബ്ബാസി മുംബൈയിലാണ് താമസിച്ചിരുന്നത്. ഒറ്റപ്പെട്ട രീതിയില്‍ താമസിച്ച് വരികയായിരുന്നു അഹമ്മദ് മുര്‍താസ അബ്ബാസി. നേപ്പാളില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ബങ്ക (വളഞ്ഞ അരികുകളുള്ള ആയുധം) വാങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
Attack on Gorakhpur temple; UP police say accused has vowed to be an IS fighter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X