കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ മോഡല്‍ വീണ്ടും.. 28കാരനെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു, ആളുകള്‍ നോക്കിനിന്നു...

  • By Muralidharan
Google Oneindia Malayalam News

ഗുഡ്ഗാവ്: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ യുവാവിനെ നാല് പേര്‍ ചേര്‍ന്ന് അടിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരുന്നു. വാര്‍ത്താ ചാനലുകളും ഈ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു. വീഡിയോ എടുക്കുന്നതിന് പകരം അക്രമികളെ തടയാന്‍ ചെന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ആളുകള്‍ ഈ ദൃശ്യങ്ങള്‍ കണ്ടത്.

എന്നാല്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മറ്റൊരു ബസിലെ ആളുകള്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നത് ആളുകള്‍ നോക്കി നില്‍ക്കേയാണ്. ജനുവരി 31 ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ദില്ലിയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന ടോള്‍ ബൂത്തിന് സമീപത്ത് വെച്ചായിരുന്നു അമിത് ദബാസ് എന്ന 28 കാരനെ ചിലര്‍ ആക്രമിച്ചത്. സംഭവം ഒരുപാട് പേര്‍ കണ്ടുനിന്നെങ്കിലും ആരും തടയാനെത്തിയില്ല.

murder

ഈ സംഭവത്തിന് കുറച്ച് സമയം മുമ്പ് തൊട്ടുമുമ്പത്തെ സ്റ്റോപ്പില്‍ വെച്ച് ഇതേ ആളുകള്‍ അമിത് ദബാസിനെ ആക്രമിച്ചിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് വെച്ചായിരുന്നു ആക്രമണം. എന്നാല്‍ പോലീസുകാര്‍ ഇത് കണ്ടെങ്കിലും ഒരു നടപടിയും എടുത്തില്ല. ദബാസ് മരിച്ച് 18 മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സെക്ടര്‍ 18 പോലീസും ഉദ്യോഗ് വിഹാര്‍ പോലീസും ആരുടെ പരിധിയിലാണ് കേസ് വരിക എന്ന തര്‍ക്കത്തിലായിരുന്നു ഇത്രയും നേരം.

English summary
Attacked with iron rods on crowded e-way, 28-yr-old man dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X