കുറ്റക്കാരായ എംപിമാരെ ഉടന്‍ അയോഗ്യരാക്കണം
ദില്ലി:കുറ്റക്കാരായ എംപിമാരെ ഉടന്‍ ആയോഗ്യരായി പ്രഖ്യാപിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതി ലോക്‌സഭ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പട്ടു. കോടതി കുറ്റവാളികളെന്ന് വിധിച്ച ലാലു പ്രസാദ് യാദവിനേയും ജഗദീഷ് ശര്‍മയേയും അയോഗ്യരാക്കുന്ന കാര്യത്തില്‍ ഇത്ര്യയും നാള്‍ നീണ്ടു നിന്ന അനിശ്ചിതാവസ്ഥക്ക് ഇപ്പോള്‍ പരിഹാരമായി.ഇവരുടെ ലോക്‌സഭാ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യണമെന്നും അറ്റോര്‍ണി ജനറല്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
കോടതി ശിക്ഷ വിധിച്ച ദിവസം മുതല്‍ തന്നെ ഇരുവരേയും അയോഗ്യരാക്കണം എന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എംപിമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്. കുറ്റക്കാരായി കണ്ടെത്തിയ എംപിമാരുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അത് സുപ്രീംകോടതി വിധിയെ അനുസരിക്കാത്തതിന് തുല്യമായിരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഇക്കാര്യത്തില്‍ വഹന്‍വതി ലോക്‌സഭ സെക്രട്ടേറിയറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. നടപടിക്രമങ്ങളില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടേറിയറ്റ് വീണ്ടും സമീപിച്ചപ്പോഴാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്.
രാജ്യ സഭ സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഗ്രാഫ്റ്റ് കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കോണ്‍ഗ്രസ് എംപി റഷീദ് മസൂദിനെയാണ് രാജ്യസഭ അയോഗ്യനാക്കുന്നത്.












Click it and Unblock the Notifications