കശ്മീരില്‍ മഞ്ഞിനടിയില്‍ കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി
സൈനിക പോസ്റ്റിലേക്കുള്ള വഴിയില്‍ നിറഞ്ഞ മഞ്ഞാണ് സൈനികര്‍ക്ക് ദുരിതം വിതച്ചത്. 56 രാഷ്ട്രീയ റൈഫിള്‍സില്‍ ഉള്‍പ്പെട്ട ഇവര്‍ പതിവ് പട്രോളിങിലായിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള മാച്ച് സെക്ടറില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി. രാവിലെ സൈനികര്‍ കുടുങ്ങിയ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സൈനിക പോസ്റ്റിലേക്കുള്ള വഴിയില്‍ വലിയ മഞ്ഞുകട്ട ഇടിഞ്ഞുവീണാണ് സൈനികര്‍ക്ക് ദുരിതം വിതച്ചത്. 56 രാഷ്ട്രീയ റൈഫിള്‍സില്‍ ഉള്‍പ്പെട്ട ഇവര്‍ പതിവ് പട്രോളിങിലായിരുന്നു.

ദിവസങ്ങള്‍ക്കിടെ ഹിമപാതത്തില്‍പ്പെട്ട് സൈനികരടക്കം 15 പേരാണ് കശ്മീരില്‍ മരിച്ചത്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശത്തായിരുന്നു രണ്ട് അപകടങ്ങളും. സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.
ഗുറസ് സെക്ടറില്‍ സൈനിക പോസ്റ്റിന് മുകളിലേക്കാണ് മഞ്ഞുവീണത്. 10 സൈനികര്‍ ഇവിടെ മരിച്ചിരുന്നു. മഞ്ഞിനടിയില്‍ നിന്ന് ഒരു ഓഫിസറേയും ആറ് സൈനികരെയും രക്ഷപ്പെടുത്തി. ഇതേ ഭാഗത്ത് തന്നെയായിരുന്നു മറ്റൊരു സംഭവവും.
ചില പ്രദേശങ്ങളിലൊന്നും വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളുമില്ല. മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 2012ല്‍ പാക് അധീന കശ്മീരിലുണ്ടായ മഞ്ഞുവീഴ്ചയില്‍ 140 പേര് മരിച്ചിരുന്നു.
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications