കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 75 ശതമാനം വര്‍ധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരുടെ ആസ്തി സംബന്ധിച്ച പുതിയ വിവരം ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിമാരുടെ ആസ്തിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായത് 75 ശതമാനം വര്‍ധനയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെയുള്ള അഞ്ചുവര്‍ഷത്തിനിടെ 54 ലക്ഷത്തിന്റെ ശരാശരി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ മന്ത്രിമാരുടെ ശരാശരി ആസ്തി 1.36 കോടിരൂപയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട് 13 മന്ത്രിമാര്‍ നല്‍കിയ സത്യവാങ് മൂലമാണ് കണക്കിന് ആധാരമായി എടുത്തുകാണിക്കുന്നത്.

nitish-kumar

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 2014ലെ ആസ്തി എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 22 മന്ത്രിമാരില്‍ 13 പേരുടെ ആസ്തി ഒരു കോടി രൂപയില്‍ അധികമാണ്. അടുത്തുതന്നെ മുഴുവന്‍ മന്ത്രമാരുടെയും ആസ്തി സംബന്ധിച്ച ശരിയായ കണക്കുകള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

വിദ്യാഭ്യാസമന്ത്രി പി കെ ഷാഹിയാണ് കോടീശ്വരന്മാരില്‍ മുമ്പന്‍. 7.29 കോടിരൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. തൊട്ടുപിന്നില്‍ പിഡബ്ലുഡി മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങാണ്. 5.40 കോടിരൂപയാണ് മന്ത്രിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള അവദേശ് പ്രസാദ് കുശ്‌വയ്ക്ക് 3.56 കോടി രൂപയുടെ ആസ്തിയുമുണ്ട്.

English summary
Average assets of Bihar ministers increase by 75 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X