Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലെ രാമക്ഷേത്രം ആര്‍എസ്എസിന് മൂന്നാമത്തെ മുദ്രാവാക്യം.. അപ്പോള്‍ ഒന്നും രണ്ടും എന്ത്?

ലഖ്‌നൊ: തങ്ങളുടെ എക്കാലത്തെയും ഏറ്റവും വലിയ പ്രചാരണ ആയുധമായ അയോധ്യയിലെ രാമക്ഷേത്രം വിഷയത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘം പിന്നോക്കാം പോകുന്നതായി സൂചന. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്രം മൂന്നാമത്തെ വിഷയമാക്കി പ്രചാരണം നടത്താനാണ് ആര്‍ എസ് എസ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികാരത്തില്‍ എത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും എന്നായിരുന്നു ഒരുകാലത്ത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം. കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും അധികാരത്തില്‍ വന്നിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിച്ചില്ല എന്ന് മാത്രം. അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണം എന്നാണ് വി എച്ച് പിയുടെ നിലപാട്.

rss

എന്നാല്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തെ പ്രധാന പ്രചാരണ വിഷയമാക്കുന്നതിനോട് ബി ജെ പിക്ക് യോജിപ്പില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി പ്രചാരണം നടത്തിയാല്‍ യു പി യില്‍ വിജയിക്കാം എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി. ഇതിനോട് യോജിക്കാന്‍ ആര്‍ എസ് എസും തത്വത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശ് ഭരിക്കുന്നത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ക്രമസമാധാന പ്രശ്‌നങ്ങളാണ് ബി ജെ പി ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രശ്‌നം. ഇതും ആര്‍ എസ് എസ് ഇത്തവണ പ്രചാരണ വിഷയമാക്കും. ആര്‍ എസ് എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാലിന്റെ അധ്യക്ഷതയില്‍ ഭോപ്പാലില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായും യോഗത്തിനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+