Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ്; നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കോടതി

Nov 09, 2019, 7:15 pm IST

അയോധ്യ കേസിലെ വിധിയെ ബഹുമാനിക്കുന്നുവെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള കവി മുന്നവർ റാണ. ബാബറി മസ്ജിദ് രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു. ഇന്ന് അതിനൊരു അന്ത്യമായെന്നാണ് എനിക്ക് ലളിതമായി പറയാനുള്ളത്. രാജ്യം ഇതുമായി മുന്നോട്ടുപോകുമെന്നാണ് എനിക്ക് പറയാനുള്ളത്.
Nov 09, 2019, 6:57 pm IST

അയോധ്യ വിധിയിൽ പ്രതികരിച്ച് ബിജെപി നേതാവ് എൽകെ അധ്വാനി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നതായും അധ്വാനി പ്രതികരിച്ചു.
Nov 09, 2019, 6:12 pm IST

അയോധ്യ വിധി ജൂഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയെന്ന് പ്രധാനമന്ത്രി
Nov 09, 2019, 6:12 pm IST

2019 നവംബർ 9 ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി
Nov 09, 2019, 6:07 pm IST

വിധി രാജ്യം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി
Nov 09, 2019, 6:05 pm IST

സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചെന്നും മോദി.
Nov 09, 2019, 6:05 pm IST

അയോധ്യ വിധി ജൂഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയെന്ന് പ്രധാനമന്ത്രി
Nov 09, 2019, 6:03 pm IST

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
Nov 09, 2019, 5:48 pm IST

അയോധ്യ വിധി സ്വാഗതം ചെയ്ത് ഷിയാ വഖഫ് ബോര്‍ഡ്. എല്ലാവരുടെയും വിജയമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി
Nov 09, 2019, 5:48 pm IST

അയോധ്യ വിധി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
Nov 09, 2019, 4:23 pm IST

ഫേസ്ബുക്കിൽ വർഗീയ പോസ്റ്റിട്ട രണ്ട് പേർക്കെതിരെ കൊച്ചിയിൽ കേസെടുത്തു
Nov 09, 2019, 3:55 pm IST

ചരിത്ര വിധിയെന്ന് ബാബാ രാംദേവ്
Nov 09, 2019, 3:53 pm IST

സുപ്രീം കോടതിയുടെ ദിവ്യ വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഉമാ ഭാരതി. ഇതിന് വേണ്ടി പരിശ്രമിച്ച എല്ലാവരെയും അനുസ്മരിക്കുന്നുവെന്നും ഉമാ ഭാരതി.
Nov 09, 2019, 2:23 pm IST

അയോധ്യ വിധിയെ മാനിക്കണമെന്ന് പ്രിയങ്ക ഗാന്ധി
Nov 09, 2019, 2:23 pm IST

അയോധ്യ വിധി;നിരാശയോ ആഹ്ലാദമോ പാടില്ലെന്ന് കാന്തപുരം അബൂബക്കർ മുസ്സിയാർ
Nov 09, 2019, 2:20 pm IST

സുപ്രീം കോടതി വിധി ബഹുമാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് നടൻ രജനികാന്ത്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഒന്നിച്ച് നിൽക്കണമെന്നും രജനികാന്ത്
Nov 09, 2019, 2:00 pm IST

കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ഒവൈസി
Nov 09, 2019, 1:31 pm IST

ചരിത്ര വിധിയെന്ന് അമിത് ഷാ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടും.
Nov 09, 2019, 1:29 pm IST

അയോധ്യ കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുവെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ശരിയായ തീർപ്പിലാണ് സുപ്രീം കോടതി എത്തിച്ചേർന്നതെന്നും മറ്റ് കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും മോഹൻ ഭഗവത്
Nov 09, 2019, 12:58 pm IST

അയോധ്യ വിധി നിയമവ്യവസ്ഥയിലുള്ള സാധാരണക്കാരുടെ വിശ്വാസം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Nov 09, 2019, 12:54 pm IST

അയോധ്യ വിധി ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് പൂർണ ജാഗ്രത പാലിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Nov 09, 2019, 12:52 pm IST

അയോധ്യ വിധി ബഹുമാനിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്
Nov 09, 2019, 12:49 pm IST

അയോധ്യ കേസിലെ വിധി അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Nov 09, 2019, 12:35 pm IST

സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് അജ്മീർ ദർഗയിലെ ആത്മീയ ഗുരു. നമ്മുടെ ഐക്യം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കേണ്ട സമയമാണിത്. കാരണം ലോകം ഇന്ന് ഇന്ത്യയെ ഉറ്റുനോക്കുകയാണ്.- ദർഗ ദിവാൻ സൈനുൾ അബൈദിൻ അലി ഖാൻ പ്രതികരിച്ചു.
Nov 09, 2019, 12:29 pm IST

എല്ലാവരും സുപ്രീം കോടതി വിധി അംഗീകരിക്കണമെന്നും സമാധാനം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Nov 09, 2019, 12:28 pm IST

അയോധ്യക്കേസിലെ സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അയോധ്യയുടെ പേരിൽ ഇനി തർക്കങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും നിതീഷ് കുമാർ
Nov 09, 2019, 12:25 pm IST

സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ്. രാമക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നു. വിധി രാമക്ഷേത്ര നിർമാണത്തിനുള്ള വാതിലുകൾ തുറക്കുക മാത്രമല്ല അയോധ്യ വിഷയം രാഷ്ട്രീയവൽക്കരിക്കാനുള്ള ബിജെപിയുടേയും മറ്റുള്ളവരുടെയും വാതിലുകൾ അടയ്ക്കുകയും ചെയ്തുവെന്നും കോൺഗ്രസ്
Nov 09, 2019, 12:20 pm IST

ദില്ലി ജമാ മസ്ജിദിൽ സുരക്ഷ വർദ്ധിപ്പിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
Nov 09, 2019, 12:07 pm IST

സുപ്രീം കോടതി വിധിയുടെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനല്ലെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ
Nov 09, 2019, 12:02 pm IST

അയോധ്യക്കേസിലെ വിധി അംഗീകരിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. എല്ലാവരും വിധി അംഗീകരിക്കണമെന്നും പ്രകോപനങ്ങൾ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
READ MORE

ദില്ലി: അയോധ്യക്കേസിലെ തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് അനുമതി നൽകി സുപ്രീം കോടതി വിധി. മുസ്ലീംങ്ങൾക്ക് പകരം ഭൂമി നൽകും. അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മുസ്ലീം വിഭാഗത്തിന് അഞ്ചേക്കർ ഭൂമി നൽകും. ക്ഷേത്രം നിർമിക്കാൻ കേന്ദ്ര സർക്കാർ മൂന്നം മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. അവർക്ക് ഭൂമി കൈമാറണം. നിർമോഹി അഖാഡയ്ക്ക് ട്രസ്റ്റിൽ അർഹമായ സ്ഥാനം നൽകണമെന്നും കോടതി.

അയോധ്യകേസിൽ ഒറ്റവിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. ഷിയ വഖഫ് ബോർഡിന്റേയും നിർമോഹി അഖാഡയുടേയും ഹർജി കോടതി തള്ളിയിരുന്നു.

ayodhya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+