ഉടമസ്ഥത തെളിയിക്കാന്‍ സുന്നി ബോര്‍ഡിന് കഴിഞ്ഞില്ല; ഷിയാ വാദവും തള്ളി, 5 ഏക്കര്‍ അയോധ്യയില്‍ തന്നെ
ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ഏകകണ്ഠമായി വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി. തര്‍ക്ക ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ വാദമാണ് തള്ളിയത്. 1946ല്‍ ഫൈസാബാദ് കോടതി ബാബറി മസ്ജിദ് സുന്നി സ്വത്താണെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി സമര്‍പ്പിച്ചത്.

പള്ളി നിര്‍മിച്ചത് ബാബര്‍ അല്ല, അദ്ദേഹത്തിന്റെ കമാന്റര്‍ മിര്‍ ബാക്കിയാണെന്നും മിര്‍ ബാക്കി ഷിയാ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നുമാണ് ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം. ബാബര്‍ സുന്നിയാണ്. അദ്ദേഹത്തിന് ഭൂമിയില്‍ അവകാശവാദമില്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ പറയുന്നു. അലഹാബാദ് ഹൈക്കോടതിയിലും ഷിയാ വഖഫ് ബോര്‍ഡ് കക്ഷി ചേര്‍ന്നിരുന്നു.
അതേസമയം, സുന്നി വഖഫ് ബോര്‍ഡിന്റെ വാദം പൂര്‍ണമായും കോടതി അംഗീകരിച്ചില്ല. പള്ളി നിന്ന സ്ഥലത്തിന്റെ പൂര്‍ണമായ അവകാശം സുന്നി വഖഫ് ബോര്‍ഡിന് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ബാബറി മസ്ജിദിന് പകരം മറ്റൊരു പള്ളി അയോധ്യയില്‍ നിമിക്കാന്‍ കോടതി സുന്നി വഖഫ് ബോര്‍ഡിന് അവസരം ഒരുക്കിയിട്ടുണ്ട്.
ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാരോ യുപി സര്‍ക്കാരോ അഞ്ച് ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നാണ് കോടതി വിധി. പള്ളി ആര് നിര്‍മിക്കണമെന്ന് സുപ്രീം കോടതി വിധിയില്‍ ഇല്ല. അയോധ്യയിലെ തര്‍ക്ക ഭൂമി പൂര്‍ണമായും രാമക്ഷേത്രത്തിന് വിട്ടുകൊടുക്കുകയാണ് സുപ്രീംകോടതി ചെയ്തത്.












Click it and Unblock the Notifications