കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഗാന്ധിയെ തൊട്ട വൈക്കം മുഹമ്മദ് ബഷീര്‍

Google Oneindia Malayalam News

മഹാത്മാ ഗാന്ധിയില്‍ ആകൃഷ്ടനായാണ് മലയാളികളുടെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് കടക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലും അതിന്റെ ഭാഗമായി നടന്ന ഉപ്പ് സത്യാഗ്രഹത്തിലും പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവിക്കുകയും ക്രൂര മര്‍ദ്ദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട് വൈക്കം മുഹമ്മദ് ബഷീര്‍.

തലയോലപ്പറമ്പ് സ്‌കൂളില്‍ മുഹമ്മദ് ബഷീര്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വൈക്കം സത്യാഗ്രഹവും മഹാത്മാ ഗാന്ധിയുടെ വരവും സംഭവിക്കുന്നത്. അന്ന് വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിയെ തൊടാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു എന്ന് അദ്ദേഹം പലകുറി തന്റെ എഴുത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

vaikom

Image Credit: Facebook

ഗാന്ധിജി കയറിയ കാറിന്റെ സൈഡില്‍ തൂങ്ങിയിരുന്നാണ് ബഷീര്‍ ഗാന്ധിജിയുടെ വലതുതോളില്‍ തൊട്ടത്. ഈ സംഭവത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ വഴക്ക് പറഞ്ഞെന്നും ഗാന്ധി പട്ടിണി മാറ്റുമോ എന്ന് ഉമ്മ ചോദിച്ചതായും ബഷീര്‍ പറയുന്നു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചാല്‍ പട്ടിണി മാറുമെന്നായിരുന്നു ബഷീറിന്റെ മറുപടി.

ഫോട്ടോഷൂട്ട് വൈറലാക്കാന്‍ പ്രിയാമണി കഴിഞ്ഞേ ആളൊള്ളൂ...കൊല്ലുന്ന നോട്ടം തന്നെ മതിയല്ലോ; വൈറല്‍ ചിത്രങ്ങള്‍

സത്യാഗ്രഹ പന്തലില്‍ പോയതിന് സ്‌കൂളില്‍ നിന്നു ബഷീറിനെ പുറത്താക്കിയിരുന്നു. ഇതോടെ വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പല ഭാഷകള്‍ പഠിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീര്‍ ദിവാന്‍ സര്‍. സി. പിക്കെതിരെ ലേഖനങ്ങള്‍ എഴുതിയതിന്റെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നിട്ടുണ്ട്.

'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തലയോലപ്പറമ്പില്‍നിന്ന് ഒളിച്ചോടി കോഴിക്കോട് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. 1930 ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ സജീവമായതോടെയാണ് കോഴിക്കോട് സബ് ജയിലില്‍ തടവിലായത്. പിന്നീട് മദ്രാസ്, കോട്ടയം, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും ജയില്‍വാസം.

'എന്നെ മന്ത്രിയാക്കൂ..'; ബീഹാറില്‍ മന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസുകാരുടെ വടംവലി, ഹൈക്കമാന്റിന് മുന്നില്‍ ക്യൂ'എന്നെ മന്ത്രിയാക്കൂ..'; ബീഹാറില്‍ മന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസുകാരുടെ വടംവലി, ഹൈക്കമാന്റിന് മുന്നില്‍ ക്യൂ

ഇതിനിടയില്‍ ഉജ്ജീവനം എന്ന് വാരിക ആരംഭിച്ചു. എന്നാല്‍ ഭീകരവാദ പ്രചാരണമാണെന്ന് പറഞ്ഞ് ഗവണ്‍മെന്റ് അത് കണ്ടുകെട്ടി. പൊലിസുകാരന്റെ മകള്‍, അനല്‍ഹഖ് എന്നീ കഥകള്‍ ജയിലില്‍ വെച്ചാണ് ബഷീര്‍ എഴുതിയത്. 'പ്രേമലേഖനം' എന്ന നോവല്‍ എഴുതിയത് 1943 ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു.

മുസ്ലിം സമുദായത്തില്‍ ഒരു കാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. 1994 ജൂലൈ 5-ന് വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു

English summary
Azadi Ka Amrit Mahotsav: Vaikom Muhammad Basheer and the freedom struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X