കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് ആദിവാസി കുടിലുകളില്‍ ഹണിമൂണ്‍?

Google Oneindia Malayalam News

ലഖ്‌നൊ: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പിക്‌നിക്കിനും ഹണിമൂണിനും വേണ്ടി ആദിവാസി കുടിലുകളില്‍ പോകുന്നു എന്ന് യോഗ ഗുരു ബാബ രാംദേവ്. വിദേശി വനിതയെ വിവാഹം ചെയ്താല്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ല എന്ന് സോണിയാ ഗാന്ധി കരുതുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാതിരിക്കുന്നത് എന്നും ബാബ രാംദേവ് പറഞ്ഞു.

എന്നാല്‍ നാട്ടിലെ സ്ത്രീയെ വിവാഹം കഴിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഇഷ്ടവുമല്ല. അതുകൊണ്ട് ആദിവാസി കുടിലുകളില്‍ വിനോദത്തിനും മധുവിധുവിനുമായി പോകുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധി നാട്ടില്‍ നിന്നും വിവാഹം കഴിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയും ആ പെണ്‍കുട്ടിക്ക് പണക്കാരിയും ആകാമായിരുന്നു. ലഖ്‌നൊവിലാണ് ബാബ രാംദേവ് ഈ വിവാദ പരമാര്‍ശങ്ങള്‍ നടത്തിയത്.

rahul-gandhi

രാഹുല്‍ ഗാന്ധിക്ക് ചിന്താശേഷി ഇല്ലെന്നും ആരെങ്കിലും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അതേപോലെ പറയുക മാത്രമാണ് ചെയ്യുന്നതെന്നും ബാബ രാംദേവ് പറഞ്ഞു. നിഷ്‌കളങ്കനാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസാണ് രാഹുല്‍ ഗാന്ധിയെ മോശമാക്കുന്നത്. നിഷ്‌കളങ്കനായത് കൊണ്ട് മാത്രം എന്ത് കാര്യമാണ്. അദ്ദേഹത്തെ കൊണ്ട് രാജ്യത്തിന് പ്രയോജനമൊന്നും ഇല്ലല്ലോ.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ ബാബ രാംദേവ് പ്രശംസിച്ചു. രാജ്യത്ത് ഒരു മുഖ്യമന്ത്രിയും ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല. നരേന്ദ്ര മോദി ഫക്കീറായി സ്വയം തിരഞ്ഞെടുത്തതാണ്. അത് വഴി രാജ്യത്തെ സേവിക്കുകയാണ്. നരേന്ദ്ര മോദിയുടെ അറിയപ്പെടുന്ന പിന്തുണക്കാരില്‍ ഒരാളാണ് ബാബ രാംദേവ്.

English summary
Yoga guru Baba Ramdev said Rahul Gandhi goes to Dalit houses for picnic, honeymoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X