ബാബറി മസ്ജിദ്: കുറ്റവിമുക്തമാക്കുന്നത് കാലഹരണപ്പെട്ട നടപടി, വിധി എല്ലാവരും സ്വാഗതം ചെയ്യണം;രാം മാധവ്
ദില്ലി: ബാബറി മസ്ജിദ് തകർത്ത കേസിലെ സിബിഐ കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി നേതാവ് രാം മാധവ്. വിജയം പ്രാപിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേലിൽ നിന്ന് കുറ്റവിമുക്തമാക്കുന്നത് കാലഹരണപ്പെട്ട നടപടിയാണെന്നും എല്ലാവരും വിധിയെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേലിൽ നിന്ന് കുറ്റവിമുക്തമാക്കുന്ന സിബിഐ കോടതിയുടെ നടപടി കാലഹരണപ്പെട്ട ഒന്നാണ്. രാജ്യത്തെ ആദരീണയരായ ചില രാഷ്ട്രീയ നേതാക്കൾക്കെതിരെ രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കേസാണ് അവസാനിച്ചിട്ടുള്ളത്. എല്ലാവരും വിധിയെ സ്വാഗതം ചെയ്യണം. രാം മാധവ് ട്വിറ്ററിൽ കുറിച്ചു.

ബാബറി മസ്ജിദ് ആസൂത്രണം ചെയ്ത് തകർത്തതല്ലെന്ന് പറഞ്ഞ കോടതി, ഇത് പെട്ടെന്ന് സംഭവിച്ചതാണെന്നും കുറ്റക്കാർക്കെതിരെ തെളിവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതികളെ വെറുതെവിട്ടിട്ടുള്ളത്. അതേ സമയം കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന വിമർശനവും സിബിഐ കോടതി ഉന്നയിച്ചു. ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രത്യേക സിബിഐ ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്.
ഇതോടെ മൂന്ന് പതിറ്റാണ്ടിനടുത്ത് പഴക്കമുള്ള ക്രിമിനൽ കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അധ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാഭാരതി എന്നിവർ ഉൾപ്പെടെ 32 പേരായിരുന്നു പ്രതികൾ. ഇതിൽ സാധ്വി ചിദംബര, വിനയ് കട്യാർ, ചംപ് റായ്, വിലാസ് വേദാന്തി, ധർമദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷൺ എന്നിവർ വിധി പ്രസ്താവം കേൾക്കുന്നതിനായി കോടതിയിൽ ഹാജരായിരുന്നു. കൊവിഡ് ബാധിച്ച ഉമാഭാരതിയും എൽകെ അധ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴിയാണ് വിധി പ്രസ്താവം കേൾക്കുന്നത്. അതേ സമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തർപ്രദേശ് വഖഫ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി: ആസൂത്രിതമല്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു, തെളിവില്ല












Click it and Unblock the Notifications