കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബരി മസ്ജിദ് തകര്‍ക്കല്‍; അദ്വാനി ഉള്‍പ്പടേയുള്ളവര്‍ ശിക്ഷിക്കപ്പെടുമോ? മൊഴി രേഖപ്പെടുത്തുന്നു

Google Oneindia Malayalam News

ദില്ലി: എല്‍കെ അദ്വാനി ഉള്‍പ്പടേയുള്ള പ്രമുഖ ബിജെപി നേതാക്കള്‍ പ്രതികളായ ബാബരി മസ്ജിദ് കേസിലെ വാദം സിബിഐയുടെ പ്രത്യേക കോടതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആഗസറ്റ് 31 നകം കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നേരത്തെ സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു.

മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, കല്യാൺ സിംഗ്, ഉമാ ഭാരതി, ബ്രിജ് ഭൂഷൺ ശരൺ സിംഗ്, സാക്ഷി മഹാരാജ് തുടങ്ങിയ പ്രതികളുടെ മൊഴി വ്യാഴാഴ്ച മുതല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ബിജെപി നേതാവ് വിനയ് കത്യാർ, മുൻ എംപി രാം വിലാസ് വേദന്തിയും മറ്റ് നാല് പേരുമായിരുന്നു വ്യാഴാഴ്ച കോടതിയിൽ ഹാജരായത്. എന്നാൽ, സമയം തികയാത്തതിനാല്‍ വിജയ് ബഹാദൂർ സിങ്ങിന്റെ മാത്രം മൊഴി രേഖപ്പെടുത്തിയ കോടതി, ബാക്കിയുള്ളവരോട് വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

മൊഴി രേഖപ്പെടുത്തുന്നു

മൊഴി രേഖപ്പെടുത്തുന്നു

പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ ശേഷം, സിആർ‌പി‌സി 313 പ്രകാരം എല്ലാ പ്രതികളുടെയും മൊഴി രേഖപ്പെടുത്താൻ കോടതി ജൂൺ 4 ന് നിശ്ചയിച്ചിരുന്നു. സെക്ഷൻ 313 പ്രകാരം, വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജി പ്രതിയോട് ചോദ്യംങ്ങള്‍ ചോദിക്കുകയും പ്രതികൾക്കെതിരായ സാഹചര്യങ്ങളും ആരോപണങ്ങളും വിശദീകരിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു. ഇത് പൂർത്തിയായ ശേഷം പ്രതിയുടെ ഭാഗം ന്യായീകരിക്കുന്ന തെളിവുകൾ പ്രതിഭാഗം സമർപ്പിക്കുകയും ചെയ്തിരുന്നു.

കേസിന്‍റെ ചരിത്രം

കേസിന്‍റെ ചരിത്രം

1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിച്ചുമാറ്റപ്പെട്ട ശേഷം രണ്ട് എഫ്ഐആറുകളാണ് പോലീസ് രജിസറ്റര്‍ ചെയ്തത്. പള്ളി പൊളിച്ച കാർ സേവകർക്കെതിരെ 197/92 എന്ന നമ്പറിലാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അദ്വാനി, ജോഷി, ഭാരതി, സിംഗ്, ബിജെപി രാജ്യസഭാ എംപി വിനയ് കത്യാർ, വിശ്വ ഹിന്ദു പരിഷത്ത് നേതാക്കൾ അശോക് സിങ്കാൽ, ഗിരിരാജ് കിഷോർ, വിഷ്ണു ഹരി ദാൽമിയ, സാധ്വി റിതാംബര എന്നിവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗത്തിനും ഗൂഡാലോചനയ്ക്കുമാണ് 198/92 എന്ന നമ്പറില്‍ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിബിഐ വാദിച്ചത്

സിബിഐ വാദിച്ചത്

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സംഭവമായതിനാല്‍ ഒരു എഫ്ഐആറിലെ പ്രതികളെ മറ്റൊന്നിൽ നിന്ന് വേർതിരിക്കാനാവില്ലെന്നും ആദ്യത്തെ എഫ്‌ഐ‌ആറിൽ പേരുള്ള എല്ലാവരെയും ഗൂഢാലോചന കേസില്‍ വിചാരണ ചെയ്യണമെന്നുമാണ് സിബിഐ വാദിച്ചത്. എന്നാല്‍ രണ്ട് കേസുകളുമായി ബന്ധപ്പെട്ട വിചാരണ പ്രത്യേകമായിട്ടാണ് നടന്നത്.

രണ്ട് കോടതികളില്‍

രണ്ട് കോടതികളില്‍

പള്ളിപൊളികല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ വാദം നടക്കുന്നത് ലഖ്നൗ കോടതിയിലാണ്. പള്ളി പൊളിച്ച കേസില്‍ റായ്ബറേലി കോടതിയിലുമാണ് വിചാരണം നടക്കുന്നത്. രണ്ട് കേസുകളും സിബിഐ ആണ് ആന്വേഷിക്കുന്നത്. അദ്വാനിക്കും മറ്റുള്ളവര്‍ക്കും എതിരായ ഗുഢാലോചന കേസ് തള്ളിക്കൊണ്ട് പുറപ്പെടുവിച്ച വിധി 2010 മെയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ശരിവെച്ചിരുന്നു.

അപ്പീല്‍ പോയി

അപ്പീല്‍ പോയി

ഈ വിധിക്കെതിരെ 9 മാസത്തിന് ശേഷം സിബിഐ അപ്പീല്‍ പോവുകയായിരുന്നു. അദ്വാനി, ജോഷി, ഉമാഭാരതി എന്നിവർക്കെതിരായ ക്രിമിനൽ ഗൂഢാലോലോചന കുറ്റം 2017 ഏപ്രിൽ 19 ന് സുപ്രീംകോടതി പുനരുജ്ജീവിപ്പിക്കുകയും രണ്ട് കേസുകളും ഒരുമിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. പള്ളിപൊളിക്കള്‍ കേസില്‍ റായബറേലി കോടതിയില്‍ വിചാരണ നേരിടുന്ന പ്രതികള്‍ക്കെതിരേയും ഗുഢാലോചന കുറ്റം ചുമത്താനും സുപ്രീംകോടതി ഉത്തരിവിട്ടു.

വിചാരണ നേരിടണം

വിചാരണ നേരിടണം

ക്രിമിനൽ ഗൂഡാലോചനക്കുറ്റത്തില്‍ അദ്വാനി, ജോഷി, ഭാരതി തുടങ്ങി ഒൻപത് പേരും വിചാരണ നേരിടണമെന്ന് 2017 ൽ ലഖ്‌നൗ കോടതി ഉത്തരവിട്ടു. 13 പ്രതികളിലൊരാളായ യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെതിരായ ആരോപണങ്ങൾ ഭരണഘടനാപരമായ തടസ്സങ്ങള്‍ കാരണം 2017 ൽ പുനസ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കല്യാൺ സിങ്ങിന് ഗവർണറായിരുന്ന കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.

Recommended Video

cmsvideo
ബാബറി മസ്ജിദ് കേസില്‍ വഴിത്തിരിവ് | Oneindia Malayalam
അന്തിമ തീയതി

അന്തിമ തീയതി

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഒമ്പത് മാസത്തിനുള്ളില്‍ കേസില്‍ തീര്‍പ്പുണ്ടാകണമെന്ന് സുപ്രീം കോടതി ലഖ്നൗ കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ മാസം എട്ടാം തിയതിയാണ് കേസില്‍ വാദം കേള്‍ക്കാന്‍ മൂന്ന് മാസം കൂടി അനുവദിച്ച ശേഷം സുപ്രീം കോടതി അന്തിമ തീയതി പ്രഖ്യാപിച്ചത്. രണ്ട് മാസങ്ങള്‍ക്കപ്പുറം അദ്വാനി ഉള്‍പ്പടെയുള്ളവരെ കുറ്റക്കാരനെന്ന് വിധിക്കുമോ അതോ വെറുതെ വിടുമോ എന്നറിയാന്‍ സാധിക്കും.

 യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അറസ്റ്റിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അറസ്റ്റിൽ

English summary
Babri Masjid demolition; Special CBI court records statements of accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X