ബാഹുബലി മട്ടണ്‍ ബിരിയാണിയും ദേവസേന ചപ്പാത്തിയും..!! ബാഹുബലിയെ മൊത്തമായി തിന്നാം..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: ബാഹുബലിക്ക് വേണ്ടിയല്ലാതെ ഒരു സിനിമയ്ക്ക് വേണ്ടിയും പ്രക്ഷകര്‍ ഇത്രയേറെ ആകാംഷയോടെ കാത്തിരുന്നിട്ടുണ്ടാവില്ല. റിലീസ് ചെയ്ത അന്നുമുതല്‍ ഇന്ത്യന്‍ സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് തരിപ്പണമാക്കിയാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നതും. വെറും പത്തുദിവസത്തിനകം ചിത്രം ആയിരം കോടി കടക്കുകയും ചെയ്തു. എങ്ങും ബാഹുഹലി തരംഗം അലയടിക്കുകയാണ്. തീന്‍മേശയില്‍ പോലും..!

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

കടല്‍ത്തീരത്ത് ഭീമാകാരനായ ജീവി...!! കടലിന് നിറം മാറ്റം..!! ഭീതിയില്‍ ജനങ്ങള്‍...!!

ബാഹുബലി കോംമ്പോ

ബാഹുബലി സീരിസിലെ രണ്ടാം ഭാഗം റിലീസ് ആയതോടെ ഏതൊക്കെ തരത്തില്‍ ആ തരംഗം തങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ മുതലാക്കാം എന്ന ചിന്തയിലാണ് കച്ചവടക്കാരെല്ലാം. ഹോട്ടല്‍ മേഖലയാണ് ഇക്കാര്യത്തിലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

ചിരിപ്പിക്കുന്ന മെനു

കോയമ്പത്തൂരിലെ ന്യൂ സിദ്ധാപുതൂരിലെ ഹോട്ടലിലെ സ്‌പെഷ്യല്‍ ഐററം ബാഹുബലി വിഭവങ്ങളാണ്. കുറഞ്ഞ വിലയ്ക്ക് ബാഹുബലി കോംമ്പോ ഓഫറാണ് ഹോട്ടല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. മെനു വായിച്ചാല്‍ ആരുമൊന്നു ചിരിച്ചു പോകും.

ബാഹുബലി മട്ടന്‍ ബിരിയാണി

മെനുവിലെ ഏറ്റവും വിലകൂടിയ ഐറ്റം, സംശയമില്ല ബാഹുബലി കോംബോ തന്നെ. ബാഹുബലി മട്ടന്‍ ബിരിയാണിയും ചിക്കന്‍ ലോലിപോപ്പുമാണ് വിഭവങ്ങള്‍. വില 170 രൂപ. മറ്റു താരങ്ങള്‍ പിറകേയുണ്ട്.

ദേവസേന ചപ്പാത്തി

ബാഹുബലിയോളം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നായിക ദേവസേനയ്ക്കും ഉണ്ട് പട്ടികയിലിടം. പക്ഷേ മെനുവിലെ വിഭവങ്ങള്‍ക്ക് ദേവസേനയുടെ അത്ര ഗ്ലാമര്‍ പോര. ചപ്പാത്തിയും എഗ് മസ്സാലയുമാണ് ദേവസേനയുടെ പേരിലുള്ള വിഭവങ്ങള്‍. വിലയാകട്ടെ 80 രൂപയും.

അവന്തികയും വില്ലനും

നായകനോളം പോന്ന വില്ലന്‍ ബല്ലാലദേവന്റെ പേരില്‍ 130 രൂപയുടെ ചിക്കന്‍ ബിരിയാണി, ചില്ലി ഫിഷ് കോംമ്പോ ആണുള്ളത്. ആദ്യഭാഗത്തിലെ നായിക തമന്നയുടെ അവന്തികയുടെ പേരില്‍ 90 രൂപയുടെ വെജ് ഫ്രൈഡ് റൈസും മഷ്‌റൂം പെപ്പര്‍ കറിയും കിട്ടും.

കബാലി പൊറോട്ട, കട്ടപ്പ ദോശ

തീര്‍ന്നില്ല. ബാഹുബലിയെ കൊന്ന സേവകന്‍ കട്ടപ്പയുടെ പേരിലും വിഭവങ്ങള്‍ ഉണ്ട്. കോംബോ വിഭവങ്ങള്‍ കൂടാതെ ബാഹുബലി ദോശ, കബാലി പൊറോട്ട, കട്ടപ്പ ദോശ, ബാഹുബലി വെജ് കറി എന്നിവയും പ്രത്യേക ഐറ്റങ്ങളാണ്.

English summary
Bahubali food combo in a Hotel in Coimbatur
Please Wait while comments are loading...