കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകരുടെ ആയുധ പരിശീലനം: വിവാദം, നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകർ ആയുധ പരിശീലനം നടത്തിയ സംഭവത്തില്‍ വിമർശനം ശക്തമാകുന്നു. സമൂഹത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തിക്കള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെയടക്കം ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത് എത്തി. വെടിവെയ്പ്പ് ഉള്‍പ്പടേയുള്ള പരിശീലനങ്ങളായിരുന്നു പ്രവർത്തകർക്ക് നല്‍കിയത്. തോക്കുകളുമായി പരിശീലനം നടത്തുന്ന പ്രവർത്തകരുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

'ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന''ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന'

ശൌര്യ പ്രശിക്ഷണ വർഗയെന്ന പരിപാടിയുടെ ഭാഗമായിരുന്നു പരിശീലം. കുടക് പൊന്നംപേട്ടിലെ സായിശങ്ക വിദ്യാലയത്തിലാണ് എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയത്തോട് അനുബന്ധിച്ചുള്ള മൈതാനത്തിലായിരുന്നു വെടിവെയ്പ്പ് പരിശീലനം. വി എച്ച് പി, ആർ എസ് എസ് പ്രവർത്തകരും പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

 kudak-

എം എൽ എമാരായ എംപി അപ്പച്ചു രഞ്ജൻ, കെ ജി ബൊപ്പയ്യ, എം എല്‍ സി സുജ കുശലപ്പ എന്നിവർ ക്യാമ്പില്‍ സന്ദർശനം നടത്തിയതായി ശ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 10 വർഷമായി പ്രശിക്ഷണ വർഗ പരിശീലനത്തിനായി സ്കൂൾ പരിസരം ഉപയോഗിക്കുന്നുണ്ടെന്നാണ് സായി ശങ്കര സ്കൂൾ പ്രസിഡന്റ് ജാരു ഗണപതി പറയുന്നത്. തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. സ്കൂൾ അവധിയായതിനാൽ പരിശീലനം നടത്താൻ സംഘാടകർക്ക് സ്ഥലം വിട്ടുനൽകുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷണവും താമസവും മറ്റും സംഘാടകർ ഒരുക്കിയിരുന്നു. ഇതിലൊന്നും ഞങ്ങൾക്ക് ഒരു പങ്കുമില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദേശീയ തലത്തിലുള്ള പരിശീലനവും സ്കൂളിൽ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്

ആയുധപരിശീലനത്തെ അപലപിച്ച എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അപ്‌സർ കൊഡ്‌ലിപേട്ട രംഗത്ത് എത്തി. ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് ഒരാഴ്ച ആയുധപരിശീലനം അനുവദിച്ച പൊന്നമ്പേട്ടിലെ സ്‌കൂളിനെതിരെ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മദ്‌റസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീ രാമ സേന തലവന്‍ പ്രമോദി മുത്തലിക്ക് രംഗത്ത് എത്തി. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്‌റസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണ്. മദ്‌റസകള്‍ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീരാമസേന സജീവമായി ഇതിനെതിരെ പ്രചരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Bajrang Dal activists' weapons training in karnataka Kodagu , Opposition demanding action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X