ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്!നിസ്‌ക്കാരവും ഖുറാനും പഠിക്കുന്നു!ബിജെപിയിലും യോഗിയിലും നിരാശ

  • By: Afeef
Subscribe to Oneindia Malayalam

മൊറാദാബാദ്: ബിജെപിയുടെയും പുതിയതായി അധികാരത്തിലേറിയ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും ദളിത് വിരുദ്ധ നിലപാടുകളില്‍ മടുത്ത് വാല്‍മീകി ജാതിയില്‍പ്പെട്ടവര്‍ ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളായ എബിപി ന്യൂസും സിയാസത്തുമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദളിത് വിഭാഗത്തില്‍പ്പെടുന്ന വാല്‍മീകി ജാതിയില്‍പ്പെട്ട അമ്പതോളം കുടുംബങ്ങളാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്. ബിജെപിയുടെയും സര്‍ക്കാരിന്റെയും ദളിത് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം. ഹിന്ദു വിഭാഗത്തിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നതായും, അതിനാലാണ് മതം മാറാന്‍ ആലോചിക്കുന്നതെന്നുമാണ് ജിഗര്‍ കോളനി നിവാസിയും വാല്‍മീകി വിഭാഗത്തില്‍പ്പെട്ടതുമായ ആള്‍ എബിപി ന്യൂസിനോട് പ്രതികരിച്ചത്.

പീഡനം സഹിക്കാനാകുന്നില്ല...

പീഡനം സഹിക്കാനാകുന്നില്ല...

ബിജെപിയുടെയും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും ദളിത വിരുദ്ധ നിലപാടുകള്‍ സഹിക്കാനാകുന്നില്ലെന്നാണ് വാല്‍മീകി വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ തങ്ങളെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം...

ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം...

കഴിഞ്ഞ ശനിയാഴ്ച ജിഗര്‍ കോളനിയിലെ ചത്തര്‍പൂര്‍ പാര്‍ക്കില്‍ സംഘടിച്ച വാല്‍മീകി ജാതിയില്‍പ്പെട്ടവര്‍, തങ്ങളുടെ വീട്ടിലുള്ള ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും തച്ചുടച്ച് നദിയില്‍ ഒഴുക്കി കളഞ്ഞിരുന്നു. ചത്തര്‍പൂര്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ് നിറഞ്ഞുനിന്നിരുന്നത്.

അനുരഞ്ജന ചര്‍ച്ചകളും ഫലം കണ്ടില്ല...

അനുരഞ്ജന ചര്‍ച്ചകളും ഫലം കണ്ടില്ല...

തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ തുടരുന്ന പീഡനങ്ങളില്‍ മനംനൊന്താണ് നിസ്‌ക്കാരവും ഖുറാനും പഠിക്കാനും ഇസ്ലാം മതം സ്വീകരിക്കാനും തയ്യാറാകുന്നതെന്നാണ് വാല്‍മീകി വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നത്. മതം മാറാനുള്ള തീരുമാനത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാന്‍ ബജ്‌റംഗ്ദള്‍ നേതാക്കള്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

പിന്നെ ഞങ്ങള്‍ എന്തുചെയ്യും...

പിന്നെ ഞങ്ങള്‍ എന്തുചെയ്യും...

ഉയര്‍ന്ന ജാതിക്കാരുടെ സമ്മര്‍ദ്ദം കാരണം പ്രദേശത്തെ ബാര്‍ബര്‍മാര്‍ തങ്ങളുടെ മുടിയും താടിയും വെട്ടാന്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങളുടെ താടി വളര്‍ന്ന് മുസ്ലീംങ്ങളെ പോലെയായി, ജാതിയുടെ പേരിലുള്ള പീഡനം തുടര്‍ന്നതോടെയാണ് തങ്ങള്‍ ഇസ്ലാംമതം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു.

ഇസ്ലാം മതമെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ല...

ഇസ്ലാം മതമെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ല...

തങ്ങള്‍ക്കെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിച്ച്, സര്‍ക്കാരില്‍ നിന്നും ബിജെപിയില്‍ നിന്നും നീതി ലഭിക്കുന്നില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇന്ത്യന്‍ വാല്‍മീകി ധര്‍മ്മ സമാജ് പ്രസിഡന്റ് ലല്ല ബാബു ദ്രാവിഡ് പറഞ്ഞത്.

ഖുറാനും നിസ്‌ക്കാരവും പഠിക്കുന്നു...

ഖുറാനും നിസ്‌ക്കാരവും പഠിക്കുന്നു...

ഉത്തര്‍പ്രദേശിലെ ജിഗര്‍ കോളനിവാസികളായ അമ്പതോളം വാല്‍മീകി കുടുംബങ്ങളാണ് ഇസ്ലാം മതത്തിലേക്ക് മാറുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ചിലര്‍ നിസ്‌ക്കാര രീതികളും, ഖുറാന്‍ പഠനവും ആരംഭിച്ചിട്ടുണ്ട്.

English summary
Disappointed with Yogi Raj, Bajrang Dal’s Valmiki members break idols, affirm to join Islam.
Please Wait while comments are loading...