Get Updates
Get notified of breaking news, exclusive insights, and must-see stories!

നായയെന്ന് വിളിച്ചാലും കുഴപ്പമില്ല, പാകിസ്താനിയെന്ന് വിളിക്കരുത്, കാരണമിങ്ങനെ

ദില്ലി: നായയെന്ന് വിളിച്ചാലും പാകിസ്താനിയെന്ന് വിളിക്കരുതെന്ന് ബലൂചി അഭയാര്‍ത്ഥി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ 25കാരനായ മസ്ദാക്ക് ദില്‍ഷാദിന്റെ വാക്കുകളാണിത്. കനേഡിയന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ മസ്ദാക്കിന്റെ ദില്ലി എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ അധികൃതരോടുള്ള പ്രതികരണമായിരുന്നു ഇത്. മസ്ദാക്കിന്റെ പാസ്‌പോര്‍ട്ടില്‍ ജന്മസ്ഥലമായി ഉള്‍പ്പെടുത്തിയിട്ടുള്ളത് പാകിസ്താനിലെ ക്വറ്റയാണ്. ഒന്നുകില്‍ പാക് പൗരത്വം നല്‍കുക അല്ലെങ്കില്‍ കൊന്നുകളയുക എന്നാണ് ബലൂചികള്‍ക്ക് പറയാനുള്ളത്.

ദില്ലിയില്‍ കഴിയുന്ന ബലൂചി അഭയാര്‍ത്ഥികളില്‍ ഒരാളാണ് മസ്ദാക്ക്. ഞാനൊരു പാകിസ്താനിയല്ല, എന്നെ അങ്ങനെ വിളിക്കരുത്, ഞാനൊരു ബലൂച് ആണ്. ജനിച്ചത് പാകിസ്താനിലായതുകൊണ്ട് ഒരുപാട് അപമാനം താന്‍ സഹിച്ചുവെന്നും മസ്ദാക്ക് പറയുന്നു. പാക് സൈന്യം വേട്ടയാടുന്നതുമൂലം ലോകത്തിന്റെ പലഭാഗത്തേക്കും പോയ ബലൂചികള്‍ നേരിട്ടിരുന്നതും സമാനപ്രശ്‌നമാണ്. സ്വത്തുക്കള്‍ നശിപ്പിച്ചും അമ്മയെ ഉപദ്രവിച്ചും പിതാവിനെ തട്ടിക്കൊണ്ടു പോയതും ഈ 25കാരന്‍ ഓര്‍മ്മിക്കുന്നു.

 സിനിമാ സംവിധായകന്‍

സിനിമാ സംവിധായകന്‍

സിനിമാ സംവിധായകനായിരുന്ന മസ്ദാക്കിന്റെ പിതാവ് ഗുലാം മുസ്തഫ റെയ്‌സാനിയെ തട്ടിക്കൊണ്ടുപോയ പാക് സൈന്യം 2006 മുതല്‍ 2008 വരെ സൈന്യം തടവില്‍ വയ്ക്കുകയായിരുന്നു. പിതാവിനെ ജയില്‍ മോചിതനായതിനെ തുടര്‍ന്ന് മസ്ദാക്കിന്റെ കുടുംബം കാനഡയിലേക്ക് താമസം മാറുകയായിരുന്നു.

ഇന്ത്യയുടെ പിന്തുണ

ഇന്ത്യയുടെ പിന്തുണ

പിതാവ് ജയില്‍ മോചിതനായ ശേഷം മസ്ദാക്കിന്റെ കുടുംബം കാനഡയിലേക്ക് മാറിത്താമസിച്ചു. മസ്ദാക്കും ഭാര്യയും താമസിക്കുന്നത് ഇന്ത്യയിലും. 70 വര്‍ഷത്തിനിടെ ബലൂച് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്ത്യ ശബ്ദമുയര്‍ത്തിയത് ബലൂചികള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂച് പ്രശ്‌നത്തെക്കറിച്ച് പരാമര്‍ശിച്ചത്. ഇതോടെ ബലൂചികള്‍ മോദിയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

 സ്വാന്ത്ര്യ ദിനത്തില്‍

സ്വാന്ത്ര്യ ദിനത്തില്‍

സ്വാതന്ത്ര്യദിനത്തില്‍ പാക് സൈന്യം ബലൂചികള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതോടെ മോദിയെ പ്രശംസിച്ച ബലൂചികള്‍ മോദിയുടെ പ്രതികരണങ്ങള്‍ക്കു വേണ്ടി കാതോര്‍ക്കുകയാണ്.

 പാക് മദ്രസകള്‍

പാക് മദ്രസകള്‍

മസ്ദാക്കിന്റെ സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കും ശരിയായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മസ്തദാക്ക്. ബലൂച് യുവാക്കളെ ആകര്‍ഷിക്കാന്‍ 10 കിലോമീറ്ററിനുള്ളില്‍ മദ്രസകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വീട്ടുജോലി

വീട്ടുജോലി

വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ട് ബലൂചികള്‍ക്ക് നല്ല ജോലി കണ്ടെത്താന്‍ കഴിയാറില്ല. വീട്ടുജോലി മാത്രമാണ് ഇവര്‍ക്കുന്ന ഏക ജോലി. ബലൂചിസ്താനിലെ മികച്ച പദവികളിലെല്ലാം പാകിസ്താനികളാണ് ജോലി ചെയ്യുന്നത്.

ചൈനീസ് കമ്പനികള്‍

ചൈനീസ് കമ്പനികള്‍

ബലൂചികളുടെ സാമ്പത്തിക സ്രോതസ്സുകളെല്ലാം പാകിസ്താന്റെ ഒത്താശയോടെ ചൈനീസ് കമ്പനികള്‍ കൈവശപ്പെടുത്തികയാണ്. കല്‍ക്കരിയും ധാതു ഉല്‍പ്പന്നങ്ങളും ചൈനീസ് കമ്പനികളാണ് ഖനനം ചെയ്‌തെടുക്കുന്നത്.

അഭയാര്‍ത്ഥികള്‍ക്കെതിരെ

അഭയാര്‍ത്ഥികള്‍ക്കെതിരെ

ഭീകകരുടെ ഫാക്ടറിയായ പാകിസ്താന്‍ ബലൂചി അഭയാര്‍ത്ഥികള്‍ക്കെതിരെ നടത്തിവരുന്ന അതിക്രമങ്ങളില്‍ 70 വര്‍ഷത്തിനിടയില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്നും ബലൂചികള്‍ ചൂണ്ടിക്കാണിക്കുന്നു.

ബലൂചികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

ബലൂചികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള പാകിസ്താനില്‍ ബലൂചികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുറംലോകമറിയാത്തതിന് പിന്നിലുള്ള കാരണം ഇതാണ്.

പാകിസ്താന്‍

പാകിസ്താന്‍

ബലൂചികളെ അടിച്ചമര്‍ത്താനായി പാകിസ്താന്‍ നിയോഗിച്ച സൈനികാംഗങ്ങളുടെ എണ്ണം കൃത്യമായി പറയുക എളുപ്പല്ല. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കഴിയുന്ന ബലൂചികള്‍ സൈനികാതിക്രമങ്ങളുടെ ഇരകളാണ്.

 ഇരകള്‍ ബലൂചികള്‍

ഇരകള്‍ ബലൂചികള്‍

പാക് സൈന്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന ബലൂചികളുടെ അവയവങ്ങള്‍ വില്‍പ്പന നടത്തുന്ന റാക്കറ്റ് കൂടിയായി സൈന്യം പ്രവര്‍ത്തിക്കുന്നു. മരിച്ച നിലയില്‍ കണ്ടെത്തുന്ന ബലൂചികളുടെമൃതദേഹങ്ങള്‍
അവയവങ്ങള്‍ നീക്കം ചെയ്ത നിലയിലാണ് കണ്ടെത്താറുള്ളത്. ഈ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങളും ബലൂചികള്‍ നടത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+