Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍കോട്ട് ഭീകരനു വേണ്ടി ചൈന; ഇന്ത്യയ്ക്കും അമേരിക്കയ്ക്കും രക്ഷാസമിതിയില്‍ തിരിച്ചടി!!!

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ചൈന എതിര്‍ത്തു. മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ചാണ് ചൈന ഇത് എതിര്‍ത്തത്.

ദില്ലി: പാകിസ്താന് അനുകൂല നിലപാടുമായി ചൈന വീണ്ടും രംഗത്തെത്തി. ഇന്ത്യക്കെതിരായ നീക്കത്തില്‍ ചൈന സജീവമാണ് എന്ന് തെളിയിക്കുന്നതായിരുന്നു യുഎന്‍ രക്ഷാസമിതിയില്‍ ചൈന സ്വീകരിച്ച നിലപാട്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ചൈന എതിര്‍ത്തത്. മാനനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കാണിച്ചാണ് ചൈന ഈ നീക്കത്തെ എതിര്‍ത്തത്. അമേരിക്കയാണ് ഈ ആവശ്യം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്.

Masood Azhar

അമേരിക്കയുടെ ആവശ്യത്തെ യുകെയും ഫ്രാന്‍സും പിന്തുണ നല്‍കിയെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇതേ ആവശ്യം ചൈന എതിര്‍ക്കുന്നത്. സമിതിക്ക് മുന്നിലെത്തുന്ന നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാനുള്ള കാലവധിയായ 10 ദിവസം അവസാനിക്കാനിരിക്കെയാണ് ചൈനയുടെ എതിര്‍പ്പ്. ഇതുമൂലം ആറ് മാസത്തോളം അമേരിക്കയുടെ നിര്‍ദേശം മരവിപ്പിക്കും. ചൈനയ്ക്ക ഇത് മൂന്ന് മാസം കൂടി ദീര്‍ഘിപ്പിക്കാവുന്നതുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യം ഇന്ത്യ രക്ഷാസമിതിയില്‍ ഉന്നയിച്ചപ്പോഴും ചൈന എതിര്‍ത്തിരുന്നു.

Masood Azhar

ജയ്‌ഷെ മുഹമ്മദ് തലവന്‍ അഹ്‌സറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ-യുഎസ് സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ഈ ധാരണ പ്രകാരമായിരുന്നു അമേരിക്ക രക്ഷാസമിതിയില്‍ ഈ ആവശ്യം ഉന്നയിച്ചതും. ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്നും ഇതിന്റെ നേതാക്കളെ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കരുതെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിരീക്ഷിച്ചിരുന്നു.

ചൈനയും ഇന്ത്യയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും തങ്ങളുടെ നിലപാട് ആ ബന്ധത്തെ മോശമായി ബാധിക്കാന്‍ പാടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ചൈനയുടെ നിലപാട് പാകിസ്താനെ സഹായിക്കുന്നതിനാണെന്നുള്ള ആരോപണം അദ്ദേഹം തള്ളി. ചൈനയുടെ നിലപാട് രക്ഷാസമിതിയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+