ബെംഗളൂരു ലോകത്തിലെ നമ്പര്‍ വണ്‍ ഡൈനാമിക് സിറ്റി!!! ഹൈദരാബാദിന് 5-ാം സ്ഥാനം..

Subscribe to Oneindia Malayalam

ദില്ലി: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളില്‍ ബെംഗളൂരുവിന് ഒന്നാം സ്ഥാനം. വേള്‍ഡ് ഇക്കണോമിക് ഫോറമാണ് ഇന്ത്യന്‍ നഗരത്തെ നമ്പര്‍ വണ്‍ ഡൈനാമിക് സിറ്റിയായി പ്രഖ്യാപിച്ചത്. ലോകത്തിലെ വമ്പന്‍ നഗരങ്ങളെ മറികടന്നാണ് ബെംഗളൂരു ഈ നേട്ടം സ്വന്തമാക്കിയത്. ഹൈദരാബാദ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യന്‍ നഗരങ്ങളായ മുംബൈയും ദില്ലിയും പൂനെയും ചെന്നൈയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഫൈനലില്‍ എത്തിയ 30 നഗരങ്ങളില്‍ നിന്നാണ് മുംബൈ ഒന്നാം സ്ഥാനം നേടിയത്. ഫൈനല്‍ പട്ടികയിലെത്തിയ നഗരങ്ങളില്‍ മിക്കതും ഏഷ്യ-പസഫിക് മേഖലയില്‍ നിന്നുള്ളവയാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള കഴിവ്, വിവരസാങ്കേതി വിദ്യ, കണ്ടുപിടിത്തങ്ങള്‍ എന്നിവയിലെ മുന്നേറ്റം, പരിസ്ഥിതി, ജനസംഖ്യ,ജിഡിപി,വിദേശ നിക്ഷേപം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരത്തെ തിരഞ്ഞെടുത്തത്. ലോകത്തിലെ 30 നഗരങ്ങളാണ് പട്ടികയിലുള്ളത്.

ആധാര്‍: മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നടപടിയ്ക്ക് തുടക്കം, കണക്ഷന്‍ വിച്ഛേദിക്കും!!

 bangalorecity-

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോക ജനസംഖ്യയില്‍ പകുതി ആളുകളും താമസിക്കുന്നത് നഗരങ്ങളിലാണ്. നഗരവത്കരണം അനുദിനം വര്‍ദ്ധിച്ചു വരികയുമാണ്.

English summary
Bangalore Tops List of World's Most Dynamic Cities, Hyderabad at No.5 Overtakes London
Please Wait while comments are loading...