കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗാനുരാഗം

നാഗരാജന്റെ സ്വവര്‍ഗാനുരാഗികളാണ് അറസ്റ്റിലായ പ്രതികള്‍. ഇരുപത് വയസ്സുകാരനായ മറ്റൊരു പ്രതിയെ ഇത് വരെയും അറസ്റ്റ് ചെയ്തിട്ടില്ല. 2008 മുതലാണ് നാഗരാജന്‍ പ്രതികളുമായി ബന്ധം തുടങ്ങിയത്. പണവും ആഹാരവും നല്‍കിയാണ് ഇയാള്‍ ആണ്‍കുട്ടികളെ വശീകരിച്ചതും ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതും.
ഇയാളുമായി ആദ്യം ബന്ധമുണ്ടായിരുന്നവരാണ് പ്രതികളെ നാഗരാജന് പരിചയപ്പെടുത്തിയത്. കാശിമേട് ബാങ്കില്‍ അസിസ്റ്റന്‍ മാനേജരായി ജോലി നോക്കുന്ന കാലം മുതല്‍ ഇയാള്‍ക്ക് ആണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ക്രമേണ ഇയാളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പ്രതികള്‍ തീരുമാനിച്ചു. എന്നാല്‍ ഇത് വരെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന പറഞ്ഞ് നാഗരാജന്‍ പ്രതികളെ ഭീഷണിപ്പെടുത്തി.
തുടര്‍ന്നാണ് ഇയാളെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 16 ന് നാഗരാജന്‍ വിളിച്ചതനുസരിച്ച് പ്രതികള്‍ രാത്രി അയാളുടെ വീട്ടിലെത്തി. 87 വയസ്സുകാരിയായ അയാളുടെ അമ്മ മാത്രമാണ് നാഗരാജനൊപ്പം അന്ന് ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിലുള്ള നാഗരാജന്റെ കിടപ്പുമുറിയില്‍ വച്ച് തന്നെ പ്രതികള്‍ അയാളെ കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ തലയ്ക്കടിച്ചു, രണ്ട് പേര്‍ അയാളുടെ കഴുത്ത് ഞെരിച്ചു. അരയിലുണ്ടായിരുന്ന ബെല്‍റ്റ് ഊരി വീണ്ടും ശ്വാസം മുട്ടിച്ചു. മരണം ഉറപ്പാക്കിയ ശേഷം മുറിയില്‍ സംഘം മുളക് പൊടി വിതറി.
നാഗരാജന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണുമായി സംഘം കടന്നു. നാഗരാജന്റെ ഭാര്യ സെല്‍വി സംഭവം നടക്കുന്ന സമയം യുഎസില്‍ ആയിരുന്നു. അഞ്ചാമത്തെ പ്രതിയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications