Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടികള്‍ക്കൊപ്പം ക്ലാസ് റൂം പങ്കിടില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥിനികള്‍

ബാര്‍മര്‍: ആണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ സമ്മതമല്ലെന്നുകാട്ടി വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഒരു യുപി സ്‌കൂളിലെ 174ഓളം വരുന്ന വിദ്യാര്‍ഥിനികളാണ് സമരവുമായി രംഗത്തെത്തിയത്. വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചുപൂട്ടിയശേഷം ഇവിടെയുള്ളവരെ അടുത്തുള്ള ഹയര്‍ സെക്കന്ററി സ്‌കൂലിലേക്ക് മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ബാര്‍മറിലെ റാണിഗാവിലെ ഗേള്‍സ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ജൂണ്‍ ആദ്യമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഓഗസ്ത് 1 മുതല്‍ പുതിയ സ്‌കൂളില്‍ പഠിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍, തങ്ങളുടെ കുട്ടികളെ എങ്ങിനെയാണ് ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു ക്ലാസില്‍ പഠിപ്പിക്കുകയെന്ന് രക്ഷിതാക്കള്‍ ചോദിക്കുന്നു.

cbsestudents

വില്ലേജ് സര്‍പ്രഞ്ച് ഉഗം സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഗേള്‍സ് സ്‌കൂള്‍ പൂട്ടിയാല്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അയക്കില്ലെന്ന് അദ്ദേഹം പ്രിന്‍സിപ്പല്‍ ജയമാല ഭൂട്ടിനെ അറിയിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ എങ്ങിനെയാണ് വിദ്യാലയം അടച്ചുപൂട്ടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

വിദ്യാലയം അടച്ചുപൂട്ടുന്നതിന് പകരം കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് ശ്രമിക്കേണ്ടത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഉഗം സിങ് കുറ്റപ്പെടുത്തി. അതേസമയം, സര്‍ക്കാര്‍ തീരുമാനമാണ് ഇതെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നത്. മാത്രമല്ല, തീരുമാനം വന്നതിന് ഒരു മാസത്തിനുശേഷം പ്രതിഷേധിക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും ബാര്‍മര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ കിഷന്‍ സിങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+