കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകനല്ല, പുതിയ ബിസിസിഐ പ്രസിഡണ്ടിന് പണി കൊച്ചുമകന്‍ വക!

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: മരുമകന്‍ കാരണമാണ് പഴയ ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന് കസേര പോയത്. ബി സി സി ഐയിലും ഐ പി എല്ലിലും പല തിരിമറികളും നടത്തിയിരുന്നെങ്കിലും ഗുരുനാഥ് മെയ്യപ്പന്‍ ഒത്തുകളിയില്‍ ഏര്‍പ്പെട്ടു എന്നത് പുറത്ത് വന്നിരുന്നില്ലെങ്കില്‍ എന്‍ ശ്രീനിവാസന്‍ എങ്ങനെയും കസേര പോകാതെ പിടിച്ചുനില്‍ക്കുമായിരുന്നു. ബി സി സി ഐയുടെ പുതിയ പ്രസിഡണ്ടിനും ബന്ധുക്കളെ കൊണ്ട് രക്ഷയില്ല എന്ന സ്ഥിതിയാണ് ഇപ്പോള്‍.

ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയുടെ കൊച്ചുമകന്‍ ആദിത്യയെ പോലീസുകാരനെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഈസ്‌റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപ്പാസില്‍ വെച്ചാണ് സംഭവം. ആദിത്യയും ഡ്രൈവറും ചേര്‍ന്ന് ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നു.

jagmohandalmiya.

കാര്‍ പാര്‍ക്കിംഗ് അനുവദനീയമല്ലാത്ത സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ആദിത്യയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് വിട്ടു. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യ. സംഭവത്തെക്കുറിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് പാണ്ഡെ പറഞ്ഞു.

ആദിത്യയുടെ ഡ്രൈവറെ ജൂണ്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അനുവദനീയമല്ലാത്ത സ്ഥലത്ത് കാര്‍ പാര്‍ക് ചെയ്യാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പോലീസുകാരനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്ന് സന്തോഷ് പാണ്ഡെ പറഞ്ഞു. ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് ഒരാളെ ഇടിച്ച് തെറുപ്പിച്ചതിന് കൊല്‍ക്കത്ത മേയറുടെ മരുമകനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

English summary
BCCI president Jagmohan Dalmiya's grandson Aditya was on Thursday presented before a Juvenile Justice Board and his driver sent to judicial custody for assaulting a policeman, police said.
Read in English:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X