കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ പറ്റില്ല, ഓഫീസില്‍ ഒമ്പതിനെത്തണം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നാലെ കേന്ദ്രമന്ത്രിമാരും ഉദ്യാഗസ്ഥരുടെ ജോലിസമയത്തില്‍ നിര്‍ദേശവുമായി രംഗത്തെത്തി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ ഒമ്പത് മണിക്ക് മുമ്പ് എത്തിയിരിക്കണമെന്നാണ് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ മാത്രമല്ല, മന്ത്രിയുടെ സ്റ്റാഫംഗങ്ങളും കൃത്യം ഒമ്പതുമണിക്ക് ജോലിക്ക് ഹാജരായിരിക്കണം.

നിര്‍മാണ്‍ ഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രിയെ ഒഴിഞ്ഞ കസേരകളാണ് എതിരേറ്റത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും ഓഫീസില്‍ എത്തിയിരുന്നില്ല. ഒഴിഞ്ഞ കസേരകളാണ് മന്ത്രിയെ സ്വാഗതം ചെയ്തത്. ഇലക്ട്രിക്കല്‍ കേബിലുകളും മറ്റും തറയില്‍ വീണുകിടക്കുന്നു. അഴുക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നു. തറ തുടച്ചതിന്റെ വെള്ളം ഒരുവശത്ത്. കാന്റീനിന്റെ പ്രവര്‍ത്തനത്തിലും മന്ത്രി തൃപ്തനല്ലത്രെ.

venkaiah-naidu

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാവിലെ ഒമ്പത് മണിക്ക് ഓഫീസിലെത്തണം എന്നാണ് ചട്ടമെങ്കിലും ഭൂരിഭാഗം പേരും ഇത് കാര്യമായി എടുക്കാറില്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്യഗസ്ഥര്‍ ഒമ്പത് മണിക്ക് ഓഫീസില്‍ എത്തിയിരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബ്യൂറോക്രസിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഉറപ്പ് നല്‍കിയ മോദി മികച്ച ഭരണത്തിന് ഉദ്യോഗസ്ഥരുടെ പിന്തുണ തേടുകയായിരുന്നു.

യു പി എ ഭരണത്തിന്റെ സമയത്ത് കൈയയച്ചുവിട്ട ബ്യൂറോക്രസിയെ പ്രവര്‍ത്തനക്ഷമമാക്കാനാണ് എന്‍ ഡി എയുടെ തീരുമാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാവിലെ കൃത്യം ഒമ്പത് മണിക്ക് ഓഫീസിലെത്തണം. വൈകുന്നേരം 5. 30 വരെ ഓഫീസിലുണ്ടാകണം. ഉച്ചയ്ക്ക് അരമണിക്കൂര്‍ നേരം ലഞ്ച് ബ്രേക്ക്. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍സന്റീവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുക.

English summary
Be in office by 9am, Venkaiah Naidu tells officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X