കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ബീഫ് ചര്‍ച്ച; ബിജെപിക്കെതിരേ ശിവസേന, നിരോധനത്തെ കുറിച്ച് മിണ്ടാന്‍ ധൈര്യമുണ്ടോ?

ബീഫ് വിഷയത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണെന്നും ശിവസേനാ മുഖപത്രമായ സാമ്‌നയില്‍ കുറ്റപ്പെടുത്തുന്നു.

  • By Ashif
Google Oneindia Malayalam News

മുംബൈ: മലപ്പുറത്ത് നല്ല ബീഫ് എത്തിക്കുമെന്ന ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ പ്രസ്താവനക്കെതിരേ ശിവസേന രംഗത്ത്. ഓരോ സംസ്ഥാനത്തും ബിജെപിക്ക് ഓരോ നിലപാടാണുള്ളതെന്ന് ശിവസേന വിമര്‍ശിച്ചു.

ബീഫ് വിഷയത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണെന്നും ശിവസേനാ മുഖപത്രമായ സാമ്‌നയില്‍ കുറ്റപ്പെടുത്തുന്നു. മലപ്പുറത്ത് ബീഫ് നിരോധനത്തെ കുറിച്ച് പറയാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്നും ശിവസേന ചോദിച്ചു.

Shivsenaat

ജയിച്ചാല്‍ മണ്ഡലത്തില്‍ ആവശ്യാനുസരണം നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കൈയെടുക്കും. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത്. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന കാരണത്താല്‍ തനിക്ക് വോട്ട് ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് പറഞ്ഞിരുന്നു.

ദേശീയതലത്തില്‍ ബീഫ് നിരോധനത്തെ അനുകൂലിക്കുകയാണ് ബിജെപി. അതേസമയം, മലപ്പുറത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി പറഞ്ഞത് മറ്റൊന്നാണ്. ഇതിലെ ഇരട്ട നിലപാടാണ് ശിവസേന ചോദ്യം ചെയ്തത്.

English summary
Shiv sena attack BJP on Malappuram beef ban issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X