ബീഫ് നിരോധനം: ഹര്‍ജിയില്‍ സുപ്രീം കോടതി വാദം 15ന്, കേന്ദ്രത്തിന് തിരിച്ചടിയാവും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രസർക്കാരിന്‍റെ ബീഫ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികൾ ജൂൺ 15ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതും വിലക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്‍റെ വിജ്ഞാപനത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എതിർപ്പ് ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘടനയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

cows-3600-31-14

കേന്ദ്രത്തിന്‍റെ കന്നുകാലി നയം സംബന്ധിച്ച വിജ്ഞാപനം സംസ്ഥാനങ്ങളു
ടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിന്‍റെ വിജ്ഞാപനത്തിനെതിരെ രംഗത്തിയിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയത്.

English summary
Beef ban: Supreme Court to hear plea challenging Centre's notification on June 15
Please Wait while comments are loading...