ബീഫ് കഴിക്കുന്നത് പരിസ്ഥിതിക്ക് ദോഷമെന്ന് വിദഗ്ധര്‍, ഇനിയെന്തു ചെയ്യും?
ദില്ലി: ബീഫ് നിരോധിക്കണമെന്നും നിരോധിക്കരുതെന്നും പറഞ്ഞു ഇന്ത്യക്കാര്‍ മുറവിളി കൂട്ടുമ്പോള്‍ ബീഫ് കഴിക്കുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്ന് പറഞ്ഞ് വിദഗ്ധര്‍ രംഗത്ത്. ഇനിയെന്തൊക്കെയാണ് കേള്‍ക്കേണ്ടി വരിക. പരിസ്ഥിതിക്ക് ദോഷം ചെയ്യുമെങ്കില്‍ ബീഫ് മാത്രമല്ല പലതും നിരോധിക്കേണ്ടി വരും. എങ്കിലും യുണൈറ്റഡ് നേഷന്‍സ് പരിസ്ഥിതി പ്രോഗ്രാം വിദഗ്ധര്‍ ഇങ്ങനെയാണ് പറയുന്നത്.
ബീഫ് നിരോധിക്കണമെന്ന് പറയുന്ന നേതാക്കന്‍മാര്‍ക്ക് എന്തായാലും ആശ്വാസകരമായ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഇനി കൊമ്പു കോര്‍ക്കാന്‍ ഇതു തന്നെ ധാരാളം. ബീഫ് എങ്ങനെയാണ് പരിസ്ഥിക്ക് ദോഷകരമാകുന്നത് എന്നു നോക്കാം...

കാര്‍ബണ്‍
ഒരു ഗ്രാം ബീഫ് ഉണ്ടാക്കുമ്പോള്‍ മൂന്ന് കിലോഗ്രാം കാര്‍ബണ്‍ പുറത്തേക്ക് പോകുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടുപിടുത്തം. ഇത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമത്രേ.

കാലാവസ്ഥയ്ക്ക് യോജിച്ചതല്ല
പുറത്തേക്ക് പോകുന്ന കാര്‍ബണ്‍ കാലാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് പറയുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു.

ബീഫാണ് എല്ലാറ്റിനും കാരണം
ഇപ്പോഴുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് പ്രധാന കാരണം ബീഫിന്റെ ഉത്പാദനമാണത്രേ. പരിസ്ഥിതിയുടെ ചെകുത്താനായിട്ടാണ് ഇതിനെ കാണുന്നത്.

കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കണം
ഓരോ രാജ്യങ്ങളും പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കാന്‍ യുഎന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബീഫ് വഴി 18 ശതമാനം കാര്‍ബണ്‍ പുറന്തള്ളുന്നുണ്ട്. ഗതാഗത മേഖലയില്‍ നിന്നു 15 ശതമാനമാണ് കാര്‍ബണ്‍ പുറന്തള്ളുന്നത്.

ബീഫ് കഴിക്കുന്നവര്‍ പരിസ്ഥിതിയെ സംരക്ഷിക്കണം
ബീഫ് കഴിക്കുന്നവര്‍ ആദ്യം സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കണമെന്നാണ് പറയുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ബീഫ് കഴിക്കാതിരുന്നാല്‍ മതിയെന്നാണ് പറയുന്നത്.

വളര്‍ത്തുമൃഗങ്ങള്‍
2012ല്‍ കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 512 ലക്ഷം പശുക്കളും പോത്തുകളും 111 ലക്ഷം മറ്റു വളര്‍ത്തുമൃഗങ്ങളുമുണ്ടെന്നാണ് പറയുന്നത്.


Click it and Unblock the Notifications