യെദ്യൂരപ്പയ്ക്ക് അഗ്നിപരീക്ഷ: കോണ്‍ഗ്രസ്- ജെഡിഎസ് ഹര്‍ജി ബിജെപിക്ക് തലവേദന
ദില്ലി: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്ക് നേരിടേണ്ടിവരുന്നത് പരീക്ഷണങ്ങള്‍. വൈകിട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ നിയമിച്ചിട്ടുള്ളത്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഹര്‍ജി കൈകാര്യം ചെയ്ത മൂന്നംഗം ബെഞ്ച് തന്നെയാണ് ഇത് സംബന്ധിച്ച ഹര്‍ജിയും പരിഗണിച്ചത്. കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ച നടപടിക്കെതിരെ കോടതിയെ സമീപിച്ച കോണ്‍ഗ്രസ് നിയമനം റദ്ദാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്.

സീനിയോരിറ്റി മറികടന്നാണ് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല പ്രോടെം സ്പീക്കറെ നിയമിച്ചിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കോണ്‍ഗ്രസും ജെഡിഎസും ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയിലെ നടപടികള്‍ക്ക് അനുസൃതമായിട്ടായിരിക്കും കര്‍ണാടക നിയമസഭയിലെ നടപടികള്‍ ആരംഭിക്കുക. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയോടുകൂടിയാണ് നിയമസഭാ നടപടികള്‍ക്ക് തുടക്കമാകുക.
ഇതനുസരിച്ച് എട്ടുതവണ എംഎല്‍എയായ ആര്‍.വി ദേശ്പാണ്ഡെയാണ് പ്രോ ടേം സ്പീക്കറാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എട്ടുതവണ എംഎല്‍എ ആയ കോണ്‍ഗ്രസിലെ ആര്‍വി ദേശ്പാണ്ഡെയെ മറികടന്നാണ് നാല് തവണ എംഎല്‍എയായ ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ചത്. അതേ സമയം കോണ്‍ഗ്രസ് ഉമേഷ് കട്ടിയെയും ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നുവെങ്കിലും യെദ്യൂരപ്പയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കെജി ബൊപ്പയ്യയെയാണ് ഗവര്‍ണര്‍ പ്രോടെം സ്പീക്കറായി നിയമിച്ചത്. മൂന്ന് തവണ മാത്രമാണ് ഇദ്ദേഹം എംഎല്‍എ ആയിരുന്നിട്ടുള്ളത്.
Recommended Video













Click it and Unblock the Notifications