അവളുമായി എല്ലാ ബന്ധങ്ങളുമുണ്ടായിരുന്നു; തന്നെ മാത്രം ശിക്ഷിക്കരുതെന്ന് 19 കാരനായ പ്രതി

  • By: Pratheeksha
Subscribe to Oneindia Malayalam

പൂനെ: സഹപാഠിയായ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ തന്റെ മേല്‍ മാത്രം കുറ്റം ചുമത്തുന്നതിനു മുന്‍പ് തങ്ങളുടെ വാട്‌സ് ആപ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതിയോട് 19 കാരന്‍.

പൂനെ സ്വദേശിയായ യുവാവാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി തനിക്കുണ്ടായിരുന്ന ബന്ധം ചൂണ്ടിക്കാട്ടി മുംബൈ കോടതിയെ സമീപിച്ചത്. രണ്ടു വര്‍ഷമായി തങ്ങളിരുവരും പ്രണയത്തിലായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

പാര്‍ട്ടിക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്നു പരാതി

പാര്‍ട്ടിക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്നു പരാതി

പൂനെയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. മുബൈയിലെ വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ തന്നെ ഇയാള്‍ കയറി പിടിച്ചെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ പൂനെ പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അറസ്റ്റു ചെയ്തതിനു ശേഷം ഇയാളെ ഒരു ദിവസം കസ്റ്റഡിയില്‍ വച്ചിരുന്നു. പിന്നീട് ഇയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ട് പോലീസും കോടതിയും നടപടിയെടുക്കരുതെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച് തങ്ങള്‍ തമ്മിലുള്ള ബന്ധം തിരിച്ചറിയണമെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്

രണ്ടു വര്‍ഷത്തോളമുള്ള പ്രണയം

രണ്ടു വര്‍ഷത്തോളമുള്ള പ്രണയം

തങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും മാനസികവും ശാരീരികമായും തങ്ങള്‍ അടുപ്പത്തിലായിരുന്നെന്നുമാണ് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നത്. വാട്‌സ് ആപ്പില്‍ ഇരുവരും ഷെയര്‍ ചെയ്ത ചിത്രങ്ങളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു

കോടതി നിര്‍ദ്ദേശം

കോടതി നിര്‍ദ്ദേശം

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നും സംഭവം പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കറയായി അവശേഷിക്കുമെന്നതിനാല്‍ ഇരുവരും ഒത്തു തീര്‍പ്പിലെത്തുകയാണ് നല്ലതെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം. കേസില്‍ തുടര്‍വാദം ഡിസംബര്‍ 9 നു നടക്കും

English summary
In a possible first-of-its kind case, a 19-year-old boy, charged with outraging the modesty of a girl, has approa-ched the Bombay High Court (HC), pleading that in today’s techno-savvy world
Please Wait while comments are loading...