• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പറ്റിപ്പോയ അബദ്ധമല്ല നോട്ട് നിരോധനം; സമ്പത്ത് ഘടന മാറും അടിമുടി; വരുന്നൂ അച്ഛാ ദിന്‍

  • By Jince K Benny

പിന്നിട്ടത് 52 ദിനങ്ങള്‍. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും രാജ്യം കരകയറിയിട്ടില്ല. 50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്ന പറഞ്ഞ പ്രധാന മന്ത്രി മോദിയുടെ വാക്കുകളെ വിശ്വസിച്ച് കാത്തിരുന്നു. എന്നിട്ടോ... ഒന്നും ഉണ്ടായില്ല. 51ാം ദിവസവും കിഴക്ക് സൂര്യനുദിച്ചു പടിഞ്ഞാറ് അസ്തമിച്ചു. ആവനാഴിയിലെ അമ്പുകള്‍ ഓരോന്നും ഒന്നിനു പിറകെ ഒന്നായി വിമര്‍ശകര്‍ തൊടുത്തുവിട്ടു. വിമര്‍ശകര്‍ക്ക് വേണ്ടത് മറുപടികളായിരുന്നു. പക്ഷെ അവരെ തൃപ്തിപ്പെടുത്താതെ മോദി പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു.

വിമര്‍ശനത്തിന്റ ശരമുനകള്‍ക്ക് അതോടെ വാര്യം കൂടി. ഇന്നിന്റെ ആവശ്യങ്ങളെ മുന്‍നിറുത്തിയായിരുന്നു എല്ലാവരുടേയും വിമര്‍ശനങ്ങള്‍. എന്നാല്‍ ഇന്നത്തെ വിഷമത്തിനല്ല വരാനിരിക്കുന്ന നല്ല നാളെയെയായിരുന്നു മോദി വിഭാവനം ചെയ്തത്. വരാനിരിക്കുന്ന ശുഭ ഭാവിയേക്കാള്‍ ഇന്നത്തെ രാഷ്ട്രീയ നേട്ടത്തിന് വിമര്‍ശകര്‍ പ്രാധാന്യം നല്‍കിയതാണിതിന് കാരണം.

ബാങ്കിംഗ് മേഖലയിലുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ വരും നാളുകളില്‍ സംഭവിക്കും. പുതുവര്‍ഷത്തലേന്ന് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ പോലും ഇതിന്റെ ചുവടുപിടിച്ചായിരുന്നു.

ഭവന വായ്പയില്‍ ഇളവ്

മോദിയുടെ പുതിയ പ്രഖ്യാപന പ്രകാരം ഭവന വായ്പ പലിശയില്‍ കാര്യമായ കുറവുണ്ടാകും. ഇതിന്റെ ഗുണങ്ങള്‍ സാധാരണ ജനങ്ങള്‍ക്കായിരിക്കും ലഭിക്കുക. 9 ലക്ഷം വരെയുള്ള വായ്പക്ക് 4 ശതമാനം പലിശ ഇളവും 12 ലക്ഷം വരെയുള്ള വായ്പക്ക് 3 ശതമാനം പലിശയിളവുമാണ് ലഭിക്കുക.

ഇളവ് ചെറുതെങ്കിലും ലാഭം ലക്ഷങ്ങളുടെ

മൂന്ന് മുതല്‍ നാല് ശതമാനം വരെയുള്ള പലിശ ഇളവ് എന്ന് പറയുന്നത് കാണുമ്പോള്‍ ചെറുതെങ്കിലും കണക്കില്‍ അല്പം വലുതാണ്. 12 ലക്ഷം രൂപ വായ്പ എടുത്ത ഒരു വ്യക്തി 9.5 ശതമാനം പലിശ നിരക്കില്‍ 10 വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയോളം തുക തിരച്ചടക്കേണ്ടി വരും. എന്നാല്‍ പുതിയ ഇളവ് പ്രകാരം ഏകദേശം മൂന്നര ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

50 ദിവസത്തിന്റെ കൂലി

നോട്ട് റദ്ദാക്കല്‍ മൂലം 50 ദിവസം രാജ്യത്തെ ജനങ്ങള്‍ സഹിച്ച ബുദ്ധിമുട്ടിനുള്ള പരിഹാരം എന്ന നിലയിലാണ് ഈ പുതിയ ഇളവ്. ഏതു ജോലിക്കു പോയാലാണ് മൂന്നര ലക്ഷം രൂപ കൂലി ലഭിക്കുക. എന്നാല്‍ ഇത് കൂലിയല്ല നേട്ടം എന്നാണ് വിലയിരുത്താണ്ടത്.

ഇതെങ്ങനെ സംഭവിക്കുന്നു?

നോട്ട് നിരോധനത്തിലൂടെ കഷ്ടപ്പെട്ട രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയും സര്‍ക്കാരും നല്‍കുന്ന ദാനമല്ല ഈ ഇളവ് പകരം നോട്ട് നിരോധനത്തിന്റെ പരണിത ഫലം തന്നെയാണ് ഈ നേട്ടം. അതായത് ഇതിനായി സര്‍ക്കാര്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളൊന്നും വേണ്ടി വരില്ലെന്നു ചുരുക്കം. കണക്കും സാമ്പത്തീക ശാസ്ത്രവും എടുത്ത് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിത്.

ബാങ്കിലെത്തിയ പണം

ഇത്തരത്തില്‍ സാമ്പത്തീക ഉദാരതയ്ക്ക് ബാങ്കുകള്‍ തയാറാകുന്നതിന് കാരണം ബാങ്കില്‍ കുമിഞ്ഞുകൂടിയ നിക്ഷേപം തന്നെയാണ്. ബാങ്കുകളില്‍ പണം നിക്ഷേപിക്കാതെ കയ്യില്‍ കരുതിയിരുന്നവര്‍ക്ക് ബാങ്കില്‍ നിക്ഷേപം നടത്തേണ്ടതായി വന്നു. ബാങ്കിലേക്ക് പണത്തിന്റെ ഒഴുക്ക് കൂടിയതോടെ കരുതല്‍ ധനാനുപാതം നിലനിര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. അതിനായി അധികമുള്ള പണം പുറത്തു വിട്ടേ മതിയാകു.

ജനങ്ങളെ ആകര്‍ഷിക്കാന്‍

പണം ബാങ്കില്‍ നിന്നും പുറത്തെത്തിക്കുന്നതിനാണ് പലിശ നിരക്ക് കുത്തനെ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകുന്നത്. പലിശ നിരക്കു കുറയുന്നതോടെ ബാങ്കില്‍ എത്തിയിരിക്കുന്ന പണം വീണ്ടും സാമ്പത്തീക ചക്രത്തിലേക്കിറങ്ങും. റിസര്‍വ് ബാങ്ക് റീപ്പോ റിവേവ്‌സ് റീപ്പോ നിരക്കുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കരുതല്‍ ധനാനുപാതവും പ്രഖ്യാപിക്കാറുണ്ട്.

ബാങ്കുകളുടെ ഉദാരത

കടുംപിടുത്തങ്ങളില്‍ നിന്നും ബാങ്കുകള്‍ സാമ്പത്തീക ഉദാരതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇനി രാജ്യം കാണുക. നാലു ശതമാനം പലിശ നിരക്കില്‍ നല്‍കിയിരുന്ന സ്വര്‍ണ പണയ വായ്പ ഉള്‍പ്പെടെ പലപദ്ധതികളും വീണ്ടുമെത്തും. ഇതു മുന്നില്‍ കണ്ടാണ് രണ്ടു കോടി രൂപയുടെ ചെറുകിട വായ്പകള്‍ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതും.

വളരട്ടെ വ്യവസായം

ഇത് രാജ്യത്തെ വ്യവസായ മേഖലയെ ഉദ്ദീപിപ്പിക്കും. വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപംം നടത്തുന്നതിന്ു വ്യവസായ മേഖലയുടെ വളര്‍ച്ചക്കും ഇത് പുതിയ നയങ്ങള്‍ ഇടയാക്കും. നിര്‍ണ മേഖലയും പുതുസംരംഭങ്ങളും പുതിയ ഉണര്‍ച്ച കൈവരിക്കും.

ഇതൊക്കെ എപ്പോ?

നോട്ട് നിരോധനത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവശ്യത്തിന് നോട്ടില്ലായ്മയാണെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. എന്നാല്‍ ഇത് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും. അതോടെ വിമര്‍ശകര്‍ നിശബ്ദരാകും. ഇപ്പോഴത്തെ വിമര്‍സനങ്ങള്‍ കേവലും രാഷ്ട്രീയമാണ്. വരാനിരിക്കുന്ന നേട്ടങ്ങള്‍ കൂടി തിരിച്ചറിയേണ്ടതുണ്ടെന്നു ചുരുക്കം.

English summary
Note ban is not a flop decision. Its reflect in the bank rates and loans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more