പെഗാസസില്‍ ബംഗാള്‍ സര്‍ക്കാരിന്റെ വന്‍ നീക്കം, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
കൊല്‍ക്കത്ത: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍. മുന്‍ ജഡ്ജിമാര്‍ അടക്കമുള്ള പാനലിനെയാണ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്. മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് എംബി ലോകുര്‍, ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരാണ് ഹാക്കിംഗിനെ കുറിച്ച് അന്വേഷിക്കുന്നത്. പാര്‍ലമെന്റില്‍ ഫോണ്‍ ചോര്‍ത്തല്‍ വിഷയം അതിശക്തമായി ഉന്നയിക്കുന്നുണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്.

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്
ബംഗാള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കം കൂടിയാണിത്. അഭിഷേക് ബാനര്‍ജിയെയും പ്രശാന്ത് കിഷോറിനെയും ബംഗാള്‍ തിരഞ്ഞെടുപ്പ് കാലത്ത് പെഗാസസ് ലക്ഷ്യമിട്ടിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനായിരുന്നുവെന്ന വാദവും തൃണമൂല്‍ ഉയര്‍ത്തുന്നുണ്ട്. അഭിഷേകിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനുള്ള ജനപ്രീതിയും വര്‍ധിച്ചിരിക്കുകയാണ്. മമത ദേശീയ തലത്തിലേക്ക് ഇറങ്ങി കളിക്കുന്ന സമയത്താണ് ഇത്തരമൊരു അന്വേഷണവും വന്നിരിക്കുന്നത്.
ഏതെങ്കിലുമൊരു സംസ്ഥാനമോ അന്വേഷണ ഏജന്‍സിയോ നടത്തുന്ന ആദ്യ അന്വേഷണ കൂടിയാണ് ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നൂറോളം ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടേത് അടക്കമുള്ളവരുടെ ഫോണുകളാണ് ചോര്‍ത്തിയത്. ഹാക്കിംഗിനെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ കമ്മിറ്റി രൂപീകരിച്ചു. ഇത് ചെറിയൊരു ചുവടുവെപ്പാണ്. എല്ലാ സംസ്ഥാനങ്ങളും ഈ വഴിയിലേക്ക് വരുമെന്ന് കരുതുന്നുവെന്നും മമത പറഞ്ഞു.
എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്താനാണ് ബംഗാള്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ബംഗാളില്‍ നിന്നുള്ള നിരവധി പേരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടതെന്നും മമത പറഞ്ഞു. കോണ്‍ഗ്രസും സംയുക്ത പാര്‍ലമെന്ററി സമിതിയും പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അന്വേഷണത്തിനില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വ്യക്തികളുടെ മേല്‍ നിരീക്ഷണം നടത്തുകയോ ഫോണ്‍ ചോര്‍ത്തുകോ ചെയ്യുന്നത് അസാധ്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications