ബംഗാളില്‍ മമതയ്ക്ക് ഒരുപാട് ശത്രുക്കള്‍... ആരൊക്കെയാണവര്‍?
കൊല്‍ക്കത്ത: സാധാരണ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ ഒരു ശത്രു മാത്രമേ ഉണ്ടാകൂ. പ്രതിപക്ഷം. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാര്യം ഇത്തവണ അങ്ങനെയല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനുണ്ടായിരുന്ന കോണ്‍ഗ്രസ് മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വരെയുള്ളവര്‍ മമത ബാനര്‍ജിയുടെ ശത്രുപാളയത്തിലാണ്.
സംസ്ഥാനത്തെ മാധ്യമങ്ങളുടെ നിലപാടും മമതയ്ക്ക് അനുകൂലമല്ല എന്നാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കേന്ദ്രം ഭരിക്കുന്ന ബി ജെ പി ബംഗാളില്‍ ചുവടുറപ്പിക്കാനായി ആക്രമിക്കുന്നതും മമതാ ബാര്‍ജിയെ തന്നെ. പ്രധാന എതിരാളികളായ സി പി എമ്മിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയാനും ഇല്ല. ഇതിനെല്ലാം പുറമേയാണ് ശാരദ, നാരദ തുടങ്ങിയ വമ്പന്‍ അഴിമതിക്കേസുകളില്‍ പെട്ടുകിടക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കള്‍...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം തുടര്‍ച്ചയായി നല്‍കിയ പരാതികളില്‍ കടുത്ത നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് വഴിവിട്ട സഹായം ചെയ്തു എന്ന് കാണിച്ച് കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

പരാതികളുടെ പ്രവാഹം
ഏപ്രില്‍ 11ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മാത്രം 1500 ലധികം പരാതികളാണ് കമ്മീഷന് ലഭിച്ചത്. മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായും പരാതിയുണ്ട്. എന്തുകൊണ്ടാണ് ഇത്രയും പരാതികള്‍ ഉണ്ടാകുന്നതെന്ന് കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

മമതയുടെ ദേഷ്യം
പരാതികള്‍ കൂടുന്തോറും മമതയുടെ ദേഷ്യവും കൂടുന്നു. തനിക്ക് തോന്നുന്നത് താന്‍ പറയുകയും തനിക്ക് വേണ്ടത് താന്‍ ചെയ്യുകയും ചെയ്യും എന്നാണ് മമതാ ബാനര്‍ജി പറയുന്നത്. ഇതില്‍ നിന്നും തന്നെ തടയാന്‍ ആര്‍ക്കും ആകില്ല എന്നും അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു

മമതയുടെ കുറവ്
എന്താണ് മമത ബാനര്‍ജിയുടെ കുറവുകള്‍. പ്രധാനമായും ഒരു ഉപദേശി ഇല്ലെന്നത് തന്നെ. മമത ബാനര്‍ജിയാണ് പാര്‍ട്ടിയിലെ സര്‍വ്വാധികാരി. നല്ലത് പറഞ്ഞുകൊടുക്കാനും നേര്‍വഴിക്ക് നടത്താനും മമതയ്ക്ക് ഒരാളുടെ കുറവുണ്ട്












Click it and Unblock the Notifications