Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ അക്രമം; എല്ലാ കേസും രജിസ്റ്റര്‍ ചെയ്യണം, ഇരകള്‍ക്ക് ചികിത്സയും റേഷനും ഉറപ്പ് വരുത്തണം:കോടതി

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസാനത്തുണ്ടായ അക്രമത്തില്‍ ഇരയായ എല്ലാവരുടെയും കേസുകൾ രജിസ്റ്റർ ചെയ്യാൻ പശ്ചിമ ബംഗാളല്‍ പൊലീസിന് നിര്‍ദേശം നല്‍കി കൊല്‍ക്കത്ത ഹൈക്കോടതി. ആക്രമണത്തിന് ഇരയായ എല്ലാവർക്കും ചികിത്സയും റേഷനും ഉറപ്പാക്കണമെന്ന് ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇരകൾക്ക് റേഷൻ കാർഡുകൾ ഇല്ലെങ്കിലും റേഷന്‍ ഉറപ്പാക്കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു.

വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കാൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ കൊല്ലപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് അഭിജിത് സർക്കാറിന്‍റെ പുനര്‍ പോസ്റ്റ്‌മോർട്ടത്തിനും കോടതി ഉത്തരവിട്ടു. കൊൽക്കത്തയിലെ കമാൻഡ് ഹോസ്പിറ്റലിൽ പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നേതൃത്വത്തിലാവും രണ്ടാമത്തെ പോസ്റ്റ് മോര്‍ട്ടം നടത്തുക.

 violence

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

ജാദവ്പൂരിലെ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രജിസ്റ്റര്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് അക്രമത്തിന് ഇരയായവര്‍ ആരോപിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോള്‍ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് നിന്ന് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും പോലീസ് എൻ‌എച്ച്‌ആർ‌സിക്ക് നൽകിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിനെ അറിയിച്ചതായി ക്രമസമാധാനത്തിന്‍റെ ചുമതലയുള്ളു അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വിവിധ ആക്രമണങ്ങളിലായി ബംഗാളില്‍ 25 ലേറെ പേരായിരുന്നും ബംഗാളില്‍ കൊല്ലപ്പെട്ടത്.

വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+