ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി ബംഗാളില്‍ അടിക്കുമെന്ന് മമത
കൊല്‍ക്കത്ത: ദില്ലിയില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അടിക്കുമെന്ന് മമത പറഞ്ഞു. ബാങ്കുരയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു മമത.

ബിജെപിയെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ജനം കൈയ്യൊഴിയുകയാണ്. ജനങ്ങള്‍ക്ക് വിഭജന രാഷ്ട്രീയം വേണ്ടെന്നും ദില്ലിയില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മമത പറഞ്ഞു. ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ മമത ഫോണില്‍ വിളിച്ചു അഭിന്ദനം അറിയിച്ചു.
അടുത്തിടെ നടന്ന ഓരോ തിരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെടുകയാണ്. ബിജെപി ദില്ലിയില്‍ പരാജയപ്പെട്ടിരിക്കുന്നു. കെജ്രിവാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മമത പ്രഖ്യാപിച്ചു.
രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 2018 അവസാനത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുതല്‍ ബിജെപിക്ക് തിരിച്ചടി നേരിടുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടുന്നു. ബിജെപിയുടെ സംസ്‌കാരം ബംഗാളില്‍ 2021ല്‍ നടക്കുമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സൂചിപ്പിച്ച് മമത കൂട്ടിച്ചേര്‍ത്തു.
പണം ബിജെപിയെ രക്ഷിക്കില്ല. ജനങ്ങള്‍ ബിജെപിയെ തള്ളിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജനങ്ങള്‍ ഏറ്റെടുക്കൂ. അത് മാത്രമേ വിജയിക്കൂ. സിഎഎയും എന്‍ആര്‍സിയും ജനം ഏറ്റെടുക്കില്ലെന്നും മമത പറഞ്ഞു.












Click it and Unblock the Notifications